നവകേരള മാര്‍ച്ച് സമാപിച്ചപ്പോള്‍ സിപിഐഎം വാക്കുപാലിച്ചു: ശംഖുമുഖം കടപ്പുറം വൃത്തിയാക്കാന്‍ നേതാക്കള്‍ക്കൊപ്പം പിണറായി വിജയന്റെ ഭാര്യയും

പാര്‍ട്ടിയുടെ ഉറപ്പും പ്രവര്‍ത്തിയും.പിണറായി വിജയന്‍ നയിച്ച നവകേരള മാര്‍ച്ച് തിരുവനന്തപുരത്ത് സമാപിച്ചപ്പോള്‍ സിപിഐഎം പറഞ്ഞ വാക്കു പാലിച്ചു. ശംഖുമുഖം കടപ്പുറത്ത് നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനം കഴിയുമ്പോള്‍ കടപ്പുറം വൃത്തിയാക്കുമെന്ന് പാര്‍ട്ടിയുടെ ജില്ലാ ഘടകം അറിയിച്ചിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത എംഎ ബേബി ഉള്‍പ്പെടെയുള്ള ആളുകള്‍ ചേര്‍ന്നാണ് കടപ്പുറത്ത് പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചുപോയ പ്ലാസ്റ്റിക്ക് കുപ്പികളും മറ്റ് മാലിന്യങ്ങളും രാത്രിയില്‍ നീക്കം ചെയ്തത്.
സമ്മേളനം അവസാനിച്ച ഉടന്‍ തന്നെ പ്രവര്‍ത്തകരും മറ്റും ബീച്ചില്‍ ഉപേക്ഷിച്ച കുപ്പികളും മാലിന്യങ്ങളും നീക്കം ചെയ്യണമെന്ന് മൈക്കിലൂടെ അറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് തങ്ങള്‍ക്ക് ചുറ്റുമുണ്ടായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് പ്രത്യേകം സജ്ജമാക്കിയ ബിന്നുകളിലും ചാക്കുകളിലുമാക്കി. ഇത്തരത്തില്‍ മൂന്ന് ലോഡ് മാലിന്യമാണ് തിരുവനന്തപുരം കോര്‍പ്പറേഷന് കൈമാറിയത്.
സമ്മേളനം കഴിയുമ്പോള്‍ മാലിന്യങ്ങള്‍ ശേഖരിച്ച് നല്‍കാമെന്നും ഇത് സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും തിരുവനന്തപുരം കോര്‍പ്പറേഷനോട് പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ച് കോര്‍പ്പറേഷന്‍ മേയര്‍ പ്രശാന്ത് ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha