76ാം റിപ്പബ്ലിക് ദിനം ആഘോഷമാക്കി രാജ്യം... സൈനികകരുത്തിന്റെയും സാംസ്കാരികപാരമ്പര്യത്തിന്റെയും പ്രൗഢി വിളിച്ചോതുന്നതായി റിപ്പബ്ലിക് ദിന പരേഡ്, മുഖ്യാതിഥിയായി ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് പ്രബാവോ സുബിയാന്തോ

76ാം റിപ്പബ്ലിക് ദിനം ആഘോഷമാക്കി രാജ്യം... സൈനികകരുത്തിന്റെയും സാംസ്കാരികപാരമ്പര്യത്തിന്റെയും പ്രൗഢി വിളിച്ചോതുന്നതായി റിപ്പബ്ലിക് ദിന പരേഡ്, മുഖ്യാതിഥിയായി ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് പ്രബാവോ സുബിയാന്തോ.
രാവിലെ 10.30ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു കര്‍ത്തവ്യപഥില്‍ എത്തിയതോടെയാണ് പരേഡിന് തുടക്കമായത്. സുവര്‍ണ ഇന്ത്യ- പാരമ്പര്യവും പുരോഗതിയും എന്ന ആശയത്തിലാണ് ഇക്കുറി കര്‍ത്തവ്യപഥിലെ നിശ്ചലദൃശ്യ പരേഡ്. ഇന്‍ഡൊനീഷ്യന്‍ കരസേനയും പരേഡില്‍ പങ്കാളിയായി
കര- വ്യോമ- നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങള്‍ പരേഡില്‍ അണിനിരന്നു.
ഇന്ത്യന്‍ കരസേന തദ്ദേശീയമായി നിര്‍മിച്ച സൈനികവാഹനങ്ങളും യുദ്ധടാങ്കറുകളും അണിനിരന്നു. സൈനികാഭ്യാസവും നടന്നു. പരേഡില്‍ ഇത്തവണയും കേരളത്തിന് പ്രാതിനിധ്യമില്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 5000-ലധികം നാടോടി, ഗോത്ര കലാകാരന്മാര് അണിനിരന്ന 45 നൃത്തരൂപങ്ങളും ആകര്‍ഷകമായി. ബിര്‍സമുണ്ടയുടെ 150-ാം ജന്മവാര്ഷികത്തോടുള്ള ആദരസൂചകമായാണ് കലാകാരന്മാര് അണിനിരന്നത്.
"
https://www.facebook.com/Malayalivartha

























