ഗുരുവായൂര്‍ ക്ഷേത്ര ശ്രീകോവിലിലെ പുരാതന ചുമര്‍ച്ചിത്രങ്ങളുടെ നവീകരണം.... ഉച്ചയ്ക്ക് ക്ഷേത്രം നട നേരത്തെ അടയ്ക്കും

ഗുരുവായൂര്‍ ക്ഷേത്ര ശ്രീകോവിലിലെ പുരാതന ചുമര്‍ച്ചിത്രങ്ങള്‍ പാരമ്പര്യ തനിമയും ശൈലിയും നിലനിര്‍ത്തിക്കൊണ്ട് നവീകരിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ ഉച്ചയ്ക്ക് ക്ഷേത്രം നട നേരത്തെ അടയ്ക്കും. ഉച്ചപ്പൂജ കഴിഞ്ഞ് ക്ഷേത്രം നട അടച്ചതിനു ശേഷമാണ് നവീകരണം നടത്തുക.
ശ്രീകോവില്‍ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതുവരെ ഉച്ചയ്ക്ക് 1.30 ന് ക്ഷേത്രം നട അടയ്ക്കും. എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും പതിവ് പോലെ ക്ഷേത്രം നട 3.30 ന് തുറക്കും. ഉത്സവത്തിന് മുന്‍പേ ക്ഷേത്രം ശ്രീകോവില്‍ ചുമര്‍ച്ചിത്രങ്ങളുടെ നവീകരണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമിടുന്നത്.
"
https://www.facebook.com/Malayalivartha

























