Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

ഒരേ സമയം ഇരയുടെ കുടുംബത്തിനൊപ്പവും വേട്ടക്കാരനൊപ്പവും ഇങ്ങനെ ചിരിച്ചു കൊണ്ട് പോസ് ചെയ്യാൻ കഴിയുമോ സക്കീർ ഭായ്ക്ക്? യേസ്, ഐ ക്യാൻ!! സ്‌പീക്കറെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

27 JANUARY 2025 10:34 AM IST
മലയാളി വാര്‍ത്ത

  ടി പി ചന്ദ്രശേഖറിന്റെ കൊലയാളികളുടെ വിവാഹവേദിയിൽ ചിരിച്ചു നിന്ന സഖാവ് ഷംസീർ കെ കെ രമയുടെ   മകന്റെ വിവാഹത്തിനും. സ്‌പീക്കറെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;

ഒരേ സമയം ഇരയുടെ കുടുംബത്തിനൊപ്പവും വേട്ടക്കാരനൊപ്പവും ഇങ്ങനെ ചിരിച്ചു കൊണ്ട് പോസ് ചെയ്യാൻ കഴിയുമോ സക്കീർ ഭായ്ക്ക്?  യേസ്, ഐ ക്യാൻ!!  രാഷ്ട്രീയ ഗോദയിൽ  പരസ്പരം സ്ഥായിയായ ശത്രുതയും വൈരാഗ്യമനോഭാവവും ഉണ്ടാവാതിരിക്കുക എന്നത് ജനാധിപത്യ മര്യാദ. അത് ഉൾക്കൊള്ളുന്നു, അംഗീകരിക്കുന്നു.  ശരിയാണ്, ഇത് ഒരു വിവാഹമാണ്. വിവാഹത്തിലും മരണത്തിലും ഒക്കെ വൈരം മറന്ന്, രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് നേതാക്കൾ അങ്ങോട്ടും ഇങ്ങോട്ടും പോകാറുണ്ട്. ഈ വിവാഹത്തിന് വന്ന ശ്രീ സുരേഷ് കുറുപ്പ് എന്ന നല്ല കമ്മ്യൂണിസ്റ്റ് നേതാവ് ഒരു ഉദാഹരണം.

എന്നാൽ ഈ ചിത്രം കാണുമ്പോൾ എന്ത്‌ കൊണ്ടോ ആ ഒരു ജനാധിപത്യ മര്യാദ മറന്നുപോകുന്നു. അതിനാൽ തന്നെ ചിലത് പറയാനുണ്ട് , എഴുതാനുണ്ട്.  കെ കെ രമ എന്ന പേര് മലയാളി പൊതു സമൂഹം  ആദ്യം ശ്രദ്ധിച്ചത്, ടി പി യുടെ വിധവ എന്ന ലേബലോടെയാണ്. അവരെ ഹൃദയം കൊണ്ട്  നമ്മളൊക്കെ ചേർത്തുപ്പിടിച്ചത് ആ 51വെട്ട് കൊണ്ട ശരീരം കാണേണ്ടി വന്ന, ആ ദൗർഭാഗ്യം ജീവിതത്തിൽ ഏറ്റുവാങ്ങേണ്ടി വന്ന ഹതഭാഗ്യ എന്ന നിലയിലാണ്. പിന്നീട് അവരെ ആദരവോടെ പൊതുസമൂഹം സ്നേഹിച്ചുതുടങ്ങിയത്  ഭർത്താവിന്റെ ഘാതകരെ, അവരിനി എത്ര വലിയ വമ്പൻ ആയാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്ന നിശ്ചയദാർഢ്യത്തിന്റെ പേരിലാണ്. അവരിലെ ആ പോരാട്ടവീര്യം , കണ്ണുകളിലെ തീ ഒക്കെ കണ്ടപ്പോൾ തോന്നി അവരോളം വലിയൊരു പോരാളിയായ മലയാളി സ്ത്രീ വേറെയില്ല എന്ന്. അത് തന്നെയാണ് അവരെ ഒരു ജനപ്രതിനിധി ആക്കിയതും.

ടി. പി എന്ന വിപ്ലവകാരിയോട് ആളുകൾക്ക് തോന്നിയ ഒരു ഇഷ്ടം, ആ 51 വെട്ടുകളോട്, അത് ചെയ്തവന്മാരോട്, അതിന്റെ പിന്നിൽ ഉണ്ടായിരുന്ന പ്രസ്ഥാനത്തോട് തോന്നിയ വെറുപ്പും ദേഷ്യവും ഒന്ന് കൊണ്ട് മാത്രം കിട്ടിയ MLA സ്ഥാനമാണ് അത്. ആ അരും കൊല മനുഷ്യരുടെ മനസ്സിൽ ഉണ്ടാക്കിയ ഇമ്പാക്ട് അത്രയ്ക്ക് വലുതായിരുന്നു. അത് കൊണ്ട് തന്നെ ഇന്നത്തെ വിവാഹചിത്രത്തിൽ ഹോണ. സ്പീക്കർക്ക് ഒപ്പം നില്ക്കുന്ന MLA യുടെ ചിത്രം കാണുമ്പോൾ വല്ലാത്ത ഈർഷ്യ തോന്നുന്നു. എങ്ങനെ പറ്റുന്നു  ശ്രീമതി കെ കെ രമ,  താങ്കൾക്ക് ശ്രീ ഷംസീർ എന്ന കമ്മ്യൂണിസ്റ്റ് സഖാവിന് ഒപ്പം ഇങ്ങനെ ചിരിച്ച് നിൽക്കുവാൻ?

സഖാവ് ഷംസീർ ടി പി ചന്ദ്രശേഖരൻ എന്ന കെ കെ രമയുടെ ഭർത്താവിനെ 51 വെട്ട് വെട്ടി കൊന്നവരെ ന്യായികരിക്കാൻ ഏറ്റവും മുന്നിൽ നിന്ന ആളാണ്.  ആ കൊലപാതകികളെ പരോളിൽ ഇറക്കി അവരുടെ കല്യാണം നടത്തി കൊടുത്തതിലൂടെ ടി പി യുടെ ഓർമ്മകളെ പോലും 51 വെട്ട് വെട്ടിയ ആളാണ്. അത് ആര് മറന്നാലും നിങ്ങൾ മറക്കരുതായിരുന്നു മാഡം.

മുൻ മുഖ്യമന്ത്രി  ശ്രീ. ഉമ്മൻ ചാണ്ടിയുടെ കൂടെ നിഴലായി നിന്ന്  ശ്രീമതി കെ കെ രമയെ അന്ന് സംരക്ഷിച്ച ചിലരെ,  ഒരിക്കലും  മറക്കാൻ പാടില്ലാത്ത ചിലരെ, ശ്രീ  ഉമ്മൻചാണ്ടി ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഉമ്മൻചാണ്ടിയുടെ കൂടെ ആ കല്യാണ വേദിയിലേക്ക്  മാഡം  ആനയിക്കുമായിരുന്ന ചിലരെ ഈ വിവാഹത്തിന് വിളിക്കാൻ മറന്നു പോയി. എന്നാൽ കൊലയാളികളെ സംരേക്ഷിച്ച, ആ കൊലയാളികളുടെ വിവാഹവേദിയിൽ ചിരിച്ചു നിന്ന സഖാവ് ഷംസീറിനെ  മറന്നില്ല. നല്ല കാര്യം!! അല്ലെങ്കിലും ഓർമകളുടെ മറവികൾ ആണല്ലോ  ശ്രീ ഷംസീറിനെ ആ വേദിയിൽ എത്തിച്ചത്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാൻ ആണവായുധം നിർമ്മിക്കും പതിറ്റാണ്ടുകളുടെ നയം മാറ്റി ടെഹ്‌റാൻ! ഇറാന്റെ കപ്പലുകൾ മുഴുവൻ കടലിന്റെ അടിത്തട്ടിലാകുമെന്ന് ട്രംപ് മൊജ്ത്ബയും കളത്തിലിറങ്ങുന്നു ...  (9 minutes ago)

എന്റെ കൊച്ചിനോടിത് ചെയ്യരുതായിരുന്നു... സ്കൂൾ വിനോദയാത്രയ്ക്കിടെ അപമാനിച്ചെന്ന് പരാതി; പ്ലസ് ടു വിദ്യാർഥിയുടെ മരണം, അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ കുടുംബം  (14 minutes ago)

വിമാനത്തിലെ സീറ്റിൽ നിന്നെഴുന്നേറ്റ് ഒറ്റ ഓട്ടം’ സഹയാത്രികയുടെ ജീവൻ രക്ഷിച്ച് താരമായി മലയാളി നഴ്സ്  (32 minutes ago)

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (7 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (9 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (9 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (9 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (9 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (11 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (11 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (12 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (13 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (13 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (13 hours ago)

Malayali Vartha Recommends