ചാണ്ടിയെ സംശയത്തോടെ നോക്കി ലീഗ്....അറബിയിലുലയുന്നു ലീഗിന്റെ കോട്ടകള്‍

അറബിക് സര്‍വകലാശാലയ്ക്ക് ഒരൊറ്റ രൂപ പോലും ബജറ്റില്‍ വകയിരുത്താത്ത ഉമ്മന്‍ചാണ്ടിയുടെ നടപടിയ്‌ക്കെതിരെ ലീഗിന്റെ ഉറച്ച കോട്ടകളില്‍ പ്രതിഷേധം നുരയുന്നു, അടുത്ത തെരഞ്ഞെടുപ്പില്‍ കാണിച്ചു തരാമെന്ന ലീഗ് അണികളുടെ പ്രസ്താവന പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്.
എന്നാല്‍ അറബിക് സര്‍വകലാശാലയ്ക്ക് വേണ്ടി ബജറ്റിലോ ബജറ്റ് പ്രസംഗത്തിലോ അതിനുശേഷം നടക്കുന്ന ചര്‍ച്ചയിലോ തുക വകയിരുത്താനാവില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. പൊതുവെ ന്യൂനപക്ഷ പ്രീണനത്തിന് പേരുകേട്ട മുഖ്യമന്ത്രിയെന്ന നിലയില്‍ തനിക്ക് അറബിക് സര്‍വകലാശാലയ്ക്ക് പണം വികയിരുത്താനാവില്ലെന്ന് തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.
ബജറ്റ് പദ്ധതികള്‍ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള ഐ ഗ്രൂപ്പ് മന്ത്രിമാര്‍ എതിര്‍ത്തിരുന്നു. സംസ്‌കൃത സര്‍വകലാശാല നിലവിലുള്ള പശ്ചാത്തലത്തില്‍ അറബിക് സര്‍വകലാശാല വരുന്നതില്‍ എന്താണു തെറ്റെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മന്ത്രിസഭയില്‍ പോലും ഭൂരിപക്ഷം നേടാനായില്ല.
ധനവകുപ്പിന്റെ നിലപാടും നിര്‍ണായകമായി മാറി. അറബിക് സര്‍വകലാശാല എന്ന ആംഗ്യം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് ധനസെക്രട്ടറി കെഎം എബ്രഹാമിന്റെ നിലപാട്. എന്നാല്‍ ഇതേ കെ എം എബ്രഹാം ഒരു പ്രത്യേക സമുദായത്തിന്റെ 52 എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കിയെന്നാണ് ലീഗിന്റെ വാദം.
ലീഗും ഉമ്മന്‍ചാണ്ടിയും തമ്മിലിടയുന്ന ഘട്ടം വരെയെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍. സച്ചാര്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ ഇടതു സര്‍ക്കാര്‍ നിയോഗിച്ച പാലോളി സമിതിയുടെ ശുപാര്‍ശയായിരുന്നു അറബിക് സര്‍വകലാശാല. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്ക്കാരിന്റെ പ്രകടപത്രികയിലെ വാഗ്ദാനവുമായിരുന്നു ഇത്. എന്നാല്‍ അതേ സര്‍ക്കാര്‍ തന്നെ ഇതു നടപ്പിലാക്കാതെ പോകുന്നത് ഇസ്ലാം സമുദായംഗങ്ങള്‍ക്കിടയില്‍ അമര്‍ഷത്തിന് കാരണമാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ അഞ്ചാം മന്ത്രിപദം മുതല്‍ ആരംഭിച്ച സൈ്വരക്കേട് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്പോഴും തുടരുന്നത് ഉമ്മന്‍ചാണ്ടിക്ക് സഹിക്കാനാവില്ല
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha