ധീരജവാന് വിട... ലാന്‍സ് നായിക് ബി.സുധീഷിന് പിറന്നനാട് വിടയേകി, ബഹുമതികളോടെ മണ്‍റോതുരുത്തിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

സിയാച്ചിനില്‍ ഹിമപാതത്തില്‍ വീരമൃത്യുവരിച്ച ലാന്‍സ് നായിക് ബി.സുധീഷിന് പിറന്നനാട് വിടയേകി. സുധീഷിന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ മണ്‍റോതുരുത്തിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ഇന്ന് പുലര്‍ച്ചെ നാട്ടിലെത്തിയ മൃതദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഏറ്റുവാങ്ങി. പിന്നീട് സുധീഷിന്റെ വിദ്യാലയമായ മണ്‍റോത്തുരുത്ത് ഗവ. എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവച്ചിരുന്നു. നൂറുകണക്കിന് ആളുകളാണ് സുധീഷിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ സ്‌കൂളിലും വീട്ടിലും എത്തിയത്.
വില്ലിമംഗലം വെസ്റ്റ് കൊച്ചുമുളന്തറയില്‍ ബ്രഹ്മപുത്രന്റെയും പുഷ്പ്പവല്ലിയുടെയും മകനാണ് സുധീഷ്. ഫെബ്രുവരി മൂന്നിനാണ് സിയാച്ചിനില്‍ മഞ്ഞിടിഞ്ഞ് വീണ് സുധീഷ് അടക്കം പത്തു സൈനികര്‍ കൊല്ലപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് സുധീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha