തനിക്കെതിരെ നടപടിയെടുക്കരുത്, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഡിജിപി: ജേക്കബ് തോമസ്

തനിക്കെതിരെ നടപടിയെടുക്കരുത്, തെറ്റ് ചെയ്തിട്ടില്ല, സല്‍കര്‍മമാണ് ചെയ്തതെന്നും അതില്‍ കുറ്റപ്പെടുത്തരുതെന്നും ജേക്കബ് തോമസ്. സര്‍ക്കാരിന്റെ അനുവാദമില്ലാതെ സ്വകാര്യ കോളജില്‍ ജോലി ചെയ്തുവെന്ന ആരോപണത്തില്‍ ഡിജിപി: ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കി. തനിക്കെതിരായ നടപടികള്‍ അവസാനിപ്പിക്കണമെന്നും ഡിജിപി ജേക്കബ് തോമസ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. നേരത്തേ, ചീഫ് സെക്രട്ടറി അയച്ച നോട്ടീസിനു മറുപടി നല്‍കാന്‍ കൂടുതല്‍ സമയവും രേഖകളും തെളിവുകളും ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാരിന്റെ അനുവാദമില്ലാതെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്ത ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാര്‍, ചീഫ് സെക്രട്ടറിയോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു കഴിഞ്ഞ 27നാണു ജേക്കബ് തോമസിനു ചീഫ് സെക്രട്ടറി നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha