ശബരിമലയില്‍ കുപ്പിവെള്ളം നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

ശബരിമലയില്‍ കുപ്പിവെള്ളം നിരോധിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. ശബരിമലയിലെ പ്ലാസ്റ്റിക് നിരോധനത്തിന് തുടര്‍ച്ചയായാണ് കുപ്പിവെള്ള നിരോധനം. ശബരിമലയുടെ പരിപാവനയ്ക്കും പരിസ്ഥിതിക്കും കുപ്പിവെള്ളം ദോഷം ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ നിലയ്ക്കല്‍, ശബരിമല, പമ്പ എന്നിവിടങ്ങളില്‍ കുപ്പിവെള്ളം നിരോധിച്ചിരിക്കുന്നു.
ഭക്തര്‍ ഏറെയെത്തുന്ന മാസപൂജ, മകര വിളക്ക് സമയത്തും നിരോധനം ബാധകമായിരിക്കും. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് കുടിവെള്ളത്തിനായി ദേവസ്വം ബോര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തണം. ഭക്തര്‍ക്ക് കുടിവെള്ളം ലഭ്യമാക്കണം. ഇതിനായി വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിക്കണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha