ഇഷ്ടനമ്പര്‍ കിട്ടാന്‍ അടച്ച പണം തിരികെ കിട്ടും

വാഹനത്തിന്റെ ഇഷ്ടനമ്പര്‍ മോഹത്തില്‍ കുരുങ്ങിപ്പോയ പണം അവകാശികള്‍ക്കു തിരികെ നല്‍കാന്‍ മോട്ടോര്‍ വകുപ്പു നടപടി കൈക്കൊള്ളുന്നു.
മോഹിച്ച നമ്പര്‍ കിട്ടാന്‍ ഫാന്‍സി ഫീസായി 3000 മുതല്‍ ഒരു ലക്ഷം രൂപ വരെ അടച്ചവര്‍ക്കാണു വര്‍ഷങ്ങള്‍ വൈകിയാണെങ്കിലും പണം മടക്കി കൊടുക്കാന്‍ പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നത്.
മോഹിച്ച നമ്പറും കിട്ടിയില്ല. മുടക്കിയ പണവും കിട്ടിയില്ല എന്ന പരാതിയുമായി ആര്‍ടി ഓഫീസ് കയറിയിറങ്ങി മടുത്തവരെ സഹായിക്കാനാണ് അദാലത്തെന്ന് ആര്‍ടിഒ കെ എം ഷാജി പറഞ്ഞു.
വെള്ളിയാഴ്ച 10.30 മുതല്‍ 12.30 വരെ നടത്തുന്ന അദാലത്തില്‍ ഹാജരാകുന്നവര്‍ക്ക് പണം മടക്കിക്കിട്ടാനുള്ള ഉത്തരവ് അപ്പോള്‍തന്നെ കൈമാറും. ഈ ഉത്തരവ് ട്രഷറിയില്‍ നല്‍കിയാല്‍ പണം കിട്ടും. മുന്‍ സീരീസുകള്‍ മുതല്‍ കെ എല്‍7 സിഇ സിരീസ് പകുതി വരെയുള്ള ഫാന്‍സി നമ്പറുകള്‍ക്കായി പണം അടച്ചിട്ടും കിട്ടാതെ പോയവര്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.
ഫാന്‍സി നമ്പര്‍ ലേലത്തില്‍ പങ്കെടുത്തവര്‍ക്കു മാത്രമേ പണം തിരികെ ലഭിക്കൂ.നമ്പര്‍ കിട്ടാന്‍ പണം അടച്ചശേഷം ലേലത്തില്‍ ഹാജരാകാതിരുന്നവരുടെ പണം സര്‍ക്കാരിലേക്കു കണ്ടുകെട്ടും. അദാലത്തിനെത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും റവന്യൂസ്റ്റാമ്പും കൊണ്ടു വരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha