കതിരൂര്‍ മനോജ് വധക്കേസ് : പി.ജയരാജന്റെ കസ്റ്റഡി അപേക്ഷ സിബിഐ പിന്‍വലിച്ചു

കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ സിബിഐ പിന്‍വലിച്ചു. അപേക്ഷയില്‍ തലശേരി സെഷന്‍സ് കോടതി ഇന്നു വിധി പറയാനിരിക്കുകയായിരുന്നു.
കസ്റ്റഡി അപേക്ഷ ഇന്നു കോടതി തള്ളിയാല്‍ ജയരാജനെ വീണ്ടും അപേക്ഷ നല്‍കി കസ്റ്റഡിയില്‍ വാങ്ങുന്നതിനു ബുദ്ധിമുട്ടുണ്ടാകും എന്നാണ് സിബിഐയുടെ നിരീക്ഷണം. നിലവില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ജയരാജനെ കസ്റ്റഡിയില്‍ കിട്ടാന്‍ സാധ്യത കുറവാണെന്നും സിബിഐ കരുതുന്നു. കേന്ദ്രത്തില്‍ നിന്നും മെഡിക്കല്‍ സംഘത്തെ കൊണ്ടുവന്നു ജയരാജനെ പരിശോധിപ്പിച്ച ശേഷം കസ്റ്റഡി അപേക്ഷ വീണ്ടും നല്‍കാനാണ് സിബിഐ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha