വിശപ്പിന്റെ ഭാഷ എല്ലായിടത്തും ഒന്നാണ്; റേഷനരിച്ചോറും കണ്ണിമാങ്ങാ ഉപ്പിലിട്ടതും സായിപ്പിനെയും വീഴ്ത്തും

റേഷനരിയും കണ്ണിമാങ്ങയും ചേര്‍ത്തൊരു പിടുത്തം വയറും മനവും നിറഞ്ഞ് സായിപ്പ്. വിശപ്പിന് ഭാഷയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. വിശപ്പിന്റെ ഭാഷ എല്ലായിടത്തും ഒന്നാണെന്ന് പറഞ്ഞ് അനീഷ് എന്ന യുവാവ് ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്ന പോസ്റ്റ് വൈറലായിരിക്കുകയാണ്. വിശന്നുവലഞ്ഞ വിദേശ ദമ്പതികള്‍ക്ക് ഭക്ഷണം നല്‍കിയാണ് അനീഷ് വിശപ്പിന്റെ ഭാഷ ഒന്നാണെന്ന് പറഞ്ഞത്.
ഇന്നലെ നടന്ന വ്യാപാരികളുടെ സമരമാണ് ഇറ്റാലിയന്‍ ദമ്പതികളെ വലച്ചത്. ശിവകാശിയില്‍ നിന്നും കര്‍ണ്ണാടകയിലേക്കുള്ള സൈക്കിള്‍ യാത്രയിലായിരുന്നു ഇവര്‍. കണ്ണുര്‍ വഴിയെത്തിയ ഇവര്‍ക്ക് വ്യാപാരികളുടെ സമരം മൂലം ഭക്ഷണം ലഭിച്ചിരുന്നില്ല. കണ്ണൂര്‍ പുളിങ്ങോം റോഡിലൂടെ കടന്നുപോയ ഇവര്‍ക്ക് അനീഷ് എന്ന യുവാവാണ് റേഷനരി ചോറും ചക്കപ്പൂതല്‍ വറവും നല്‍കി വിശപ്പ് അകറ്റിയത്.
അനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ന് നട്ടുച്ചക്ക് അരവന്‍ചാല്‍ ടൗണില്‍ എത്തിപ്പെട്ട ഇറ്റാലിയന്‍ ടൂറിസ്റ്റുകളാണിവര്‍. വ്യാപാരികളുടെ പണിമുടക്ക് കാരണം കടകളൊന്നും തുറന്നിരുന്നില്ല. സായിപ്പിന്റെറയും കെട്ടാ്യേള്‍ടെയും വിശപ്പ് മനസ്സിലാക്കാന്‍ ഭാഷ തടസ്സമായില്ല... അങ്ങനെ വീട്ടിലേക്കു കൂട്ടിയതാ... റേഷനരിച്ചോറും ചക്കപ്പൂതല്‍ തോരനും കണ്ണിമാങ്ങാ ഉപ്പിലിട്ടതും സായിപ്പിന്റെറ വയറു നിറച്ചു... എന്റെ മനസ്സും....
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha