സിപിഎമ്മും ബിജെപിയും തമ്മില്‍ ഒത്തുതീര്‍പ്പോ? പി. ജയരാജനെ മൂന്നുദിവസം കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ സിബിഐ പിന്‍വലിച്ചു

കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെ ചോദ്യം ചെയ്യാന്‍ മൂന്നു ദിവസം കസ്റ്റഡിയില്‍ നല്‍കണമെന്നാവശ്യപ്പെട്ടു തലശേരി കോടതിയില്‍ നല്‍കിയ അപേക്ഷ സിബിഐ പിന്‍വലിച്ചു. അപേക്ഷ പിന്‍വലിച്ചതിന്റെ കാരണം വ്യക്തമല്ല.
അതേസമയം, ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മെഡിക്കല്‍ സംഘം പരിശോധിക്കുകയാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് ഈ പരിശോധനയ്ക്കു ശേഷം സമര്‍പ്പിക്കുമെന്നും കണ്ണൂര്‍ സെന്‍ട്രല്‍ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചു. ജയരാജന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചു കോടതി ജയില്‍ സൂപ്രണ്ടില്‍ നിന്നു റിപ്പോര്‍ട്ട് തേടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha