അറിയാതെ പറ്റിയ കയ്യബദ്ധത്തിന്റെ പാപഭാരത്തില് ഒരു ചുവടുപോലും മാറാതെ, പനമ്പട്ട എടുക്കാതെ അര്ജുന്

മനപൂര്‍വ്വം തെറ്റുചെയ്തിട്ട് അതില്‍ തെല്ലുദുഖമില്ലാതെ നടക്കുന്ന മനുഷ്യന്‍മാരെ ലജ്ജിപ്പിച്ച് ഒരാന. വൈലാശേരി അര്‍ജുനന്‍ ഇപ്പോഴും മൗനത്തിലാണ്. തന്റെ പ്രിയപ്പെട്ട പാപ്പാന്റെ മരണം തനിക്ക് പറ്റിയ അബദ്ധമാണന്ന തിരിച്ചറിവാണ് ഈ ആനയെ ദുഖത്തിലാക്കുന്നത്. കണ്‍തടങ്ങളില്‍ ദുഖം ഒലിച്ചിറങ്ങിയ കണ്ണീര്‍പ്പാടുകള്‍. കാല്‍ച്ചുവട്ടില്‍ കൂട്ടിയിട്ടിരിക്കുന്ന പനമ്പട്ടകള്‍ അവന് വേണ്ട. വേദന വിങ്ങിയ മുഖവുമായി നാളേറെയായി ഒരേ നില്‍പ്പാണവന്‍, തന്റെ കുത്തേറ്റ് പ്രിയപ്പെട്ട പാപ്പാന്‍ മരിച്ചു വീണ അതേ പറമ്പിലാണ് ഇപ്പോഴും നില്‍പ്പ്. തൃത്താല ശിവക്ഷേത്രത്തിലെ ഉല്‍സവ നാളില്‍ പാപ്പാനെ കുത്തി കൊന്ന ആനയെ ദിവസങ്ങള്‍ക്ക് ശേഷവും കൊണ്ടു പോകാന്‍ ഉടമസ്ഥനു കഴിഞ്ഞിട്ടില്ല. മരിച്ച ഒന്നാം പാപ്പാന്‍ കൃഷ്ണന്‍കുട്ടി വരാതെ അവിടെ നിന്ന് അനങ്ങില്ലെന്ന ഭാവത്തിലാണ് വൈലാശേരി അര്‍ജുന്‍ എന്ന ആന. രാത്രിയില്‍ ആനയെ എഴുന്നളളിപ്പിന് കൊണ്ടുപോകാനായി കമ്മറ്റി ഭാരവാഹികള്‍ എത്തിയപ്പോള്‍ തന്റെ പ്രിയപ്പെട്ട ഒന്നാം പാപ്പാനെ ആക്രമിക്കാനാണ് വരുന്നതെന്ന് കരുതിയാണ് ആന തലകുടഞ്ഞത്. ഇത് അബദ്ധത്തില്‍ പാപ്പാന്റെ ദേഹത്ത് തട്ടിയാണ് പാപ്പാന്‍ മരിച്ചത്. എട്ടു വര്‍ഷമായി തന്നോടെപ്പമുള്ള പാപ്പന്റെ മരണം ആനയെ വല്ലാതെ ദുഖിപ്പിച്ചിരിക്കുന്നു. ഉല്‍സവം കഴിഞ്ഞ് ഒരാഴ്ചയായിട്ടും അര്‍ജുന്‍ തൃത്താല അത്താണിക്കടുത്തുള്ള പറമ്പില്‍ തന്നെ നില്‍ക്കുകയാണ്. ഒന്നാം പാപ്പാന്‍ കുളപ്പുള്ളി സ്വദേശി കൃഷ്ണന്‍കുട്ടിയുമായി അര്‍ജുന് നല്ല അടുപ്പമായിരുന്നു. സംഭവത്തിനു ശേഷം പുതിയ പാപ്പാന്‍ വന്നെങ്കിലും കൂടെ പോകാന്‍ ആന കൂട്ടാക്കിയില്ല. വൈകാതെ ആനയുടെ ദുഖം മാറുമെന്ന പ്രതീക്ഷയിലാണ് ഉടമകള്‍. നിലമ്പൂര്‍ വൈലാശേരി മനയിലേതാണ് അര്‍ജുന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha