ആറ്റുകാല്‍ പൊങ്കാലയോനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകളിലൊന്നായ കുത്തിയോട്ട വ്രതാരംഭത്തിന് ഇന്ന് തുടക്കമായി

ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ കുത്തിയോട്ട വ്രതാരംഭത്തിന് ഇന്ന് തുടക്കമായി. കുത്തിയോട്ട ബാലന്മാരുടെ വ്രതം രാവിലെ 8.30ന് പള്ളിപ്പലകയില്‍ കാണിക്ക അര്‍പ്പിച്ച് ആരംഭിച്ചു. ആറ്റുകാല്‍ അമ്മയ്ക്ക് സമര്‍പ്പിക്കുന്ന പൊങ്കാല, താലപ്പൊലി എന്നിവ പോലെ വളരെ പ്രധാന വഴിപാടാണ് ആണ്‍കുട്ടികളുടെ കുത്തിയോട്ടം. ഇതില്‍ പതിമൂന്ന് വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കാണ് കുത്തിയോട്ടത്തില്‍ പങ്കെടുക്കുവാന്‍ കഴിയുന്നത്. കാപ്പുകെട്ടി രണ്ടു ദിവസത്തിനു ശേഷമാണ് കുത്തിയോട്ടവ്രതം തുടങ്ങുന്നത്.
മഹിഷാസുരനെ വധിച്ച യുദ്ധത്തില്‍ ദേവിയുടെ മുറിവേറ്റ് ഭടന്‍മാരാണ് കുത്തിയോട്ടക്കാര്‍ എന്നതാണ് സങ്കല്പം. കാപ്പ് കെട്ടി മൂന്നാം നാള്‍ മുതല്‍ വ്രതം ആരംഭിക്കുന്നു. മേല്‍ശാന്തിയുടെ കയ്യില്‍ നിന്നും പ്രസാദം വാങ്ങിയാണ് വ്രതത്തിന്റെ തുടക്കം. വ്രതം തുടങ്ങിയാല്‍ അന്ന് മുതല്‍ പൊങ്കാല ദിവസം വരെ കുട്ടികള്‍ ക്ഷേത്രത്തിലാണ് കഴിയുന്നത്. അതിരാവിലെ 4:30 ന് ഉണര്‍ന്ന് കുളിച്ച് ഈറനണിഞ്ഞ് ദേവീചിന്തയോടെ ഏഴു ദിവസം കൊണ്ട് 1008 തവണ പ്രദക്ഷിണം വയ്ക്കുന്നു. എല്ലാ വ്രതങ്ങളും പോലെ മല്‍സ്യമാംസാദികള്‍ കൂടാതെ ചായ, കാപ്പി എന്നിവയും കുത്തിയോട്ട ബാലന്മാര്‍ക്ക് നല്‍കാറില്ല.
രാവിലെ കഞ്ഞി, ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യ, രാത്രിയില്‍ അവിലും പഴവും കരിക്കിന്‍ വെള്ളവുമാണ് വ്രതക്കാരുടെ ഭക്ഷണക്രമം. പൊങ്കാല കഴിയുന്നതുവരെ വീട്ടില്‍ നിന്നോ മറ്റ് സ്ഥലങ്ങളില്‍ നിന്നോ വ്രതക്കാര്‍ക്ക് ഒന്നും തന്നെ നല്‍കില്ല. മാത്രവുമല്ല അവരെ തൊടാന്‍ പോലും ആര്‍ക്കും അവകാശവും ഉണ്ടായിരിക്കുന്നതല്ല. പൊങ്കാല ദിവസം നൈവേദ്യം കഴിയുന്നതോട് കൂടി ദേവിയുടെ മുന്‍പില്‍ വച്ച് എല്ലാവരുടേയും വാരിയെല്ലിനു താഴെ ചൂരല്‍ കുത്തുന്നു. വെള്ളിയില്‍ തീര്‍ത്ത നൂലുകളാണ് ചൂരലായി ഉപയോഗിക്കുന്നത്. അതിനുശേഷം നല്ലതുപോലെ അണിയിച്ചൊരുക്കി മാതാപിതാക്കളുടെ കൂടെ എഴുന്നള്ളത്തിന് അകമ്പടിക്കായി വിടുന്നു. ഇപ്രാവശ്യം 862 ബാലന്മാരാണ് നേര്‍ച്ചയായി രജിസ്റ്റര്‍ ചെയ്തത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ഭക്തരാണ് ദര്‍ശനത്തിനായി എത്തുന്നത്. വിളക്കുകെട്ടുകള്‍ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങിയതോടെ നഗരം രാത്രിയിലും ആഘോഷങ്ങളാല്‍ വര്‍ണാഭമാണ്. കമാനങ്ങളും വര്‍ണപ്രകാശവും വിതറി വിവിധ സംഘടനകളും ക്ഷേത്രത്തിലേക്കുള്ള റോഡുകളെ ഭക്തിസാന്ദ്രമാക്കുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മികച്ച ക്രമീകരണം ഒരുക്കിയിട്ടുണ്ട്. പൊങ്കാലക്കത്തെുന്ന ഭക്തര്‍ക്കായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കാനുള്ള തയാറെടുപ്പിലാണ് വിവിധ സംഘടനകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha