വഞ്ചനാക്കുറ്റത്തിന് റിപ്പോര്‍ട്ടര്‍ എം ഡി നികേഷ് കുമാറിനും ഭാര്യ റാണിക്കുമെതിരെ തൊടുപുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

നേതാക്കളുടെ തോന്ന്യാസത്തരങ്ങളെ ജഡിമാരെപ്പോലെ വിധിക്കുന്ന മാധ്യമപ്രവര്‍ത്തകരും സംശയത്തിന് അതീതരായിരിക്കേണ്ടേ. വേണം കാരണം നിയമം ഇല്ലാവര്‍ക്കും തുല്യമാണ് ഇന്ത്യയില്‍.
പ്രമുഖ മാധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയുമായ നികേഷ് കുമാറിനും ഭാര്യ റാണി വര്‍ഗീസിനുമെതിരെ തട്ടിപ്പ് കേസ്. തൊടുപുഴ പോലീസ് സ്‌റ്റേഷനിലാണ് 2016/235 എന്ന െ്രെകംനമ്പര്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. ഒന്നര കോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്ന് പരാതിയിലാണ് ഇന്നലെ തൊടുപുഴ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ നികേഷ് കുമാറിനെയും ഭാര്യയെയും പോലീസ് ചോദ്യം ചെയ്യും. ഏഷ്യനെറ്റിലൂടെ മാധ്യമ പ്രവര്‍ത്തനമാരംഭിച്ച് ഇന്ത്യവിഷന്റെ സ്ഥാപകനായും പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലും തുടങ്ങിയ നികേഷ് കുമാറിനെതിരെ ഓഹരി ഉടമകള്‍ തന്നെയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
തൊടുപുഴയിലെ കോണ്‍ഗ്രസ് നേതാവ് സി.പി മാത്യുവിന്റെ ഭാര്യ കരിമണ്ണൂര്‍ കോയിക്കത്താനത്ത് ലാലി ഇടുക്കി എസ്.പിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടി. ഈ പരാതി തൊടുപുഴ ഡിവൈഎസ്പിക്ക് കേസെടുക്കാനായി എസ്.പി കൈമാറുകയായിരുന്നു. തൊടുപുഴ സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ തയ്യാറാക്കി 406,420,465,467,468,471 എന്നിങ്ങനെയുള്ള വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.
2010ല്‍ നികേഷ് ആരംഭിച്ച ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനലിന്റെ(റിപ്പോര്‍ട്ടര്‍)ഷെയറായി ലാലിയില്‍ നിന്നും ഒന്നരക്കോടി രൂപ നികേഷിന്റെ കമ്പനി വാങ്ങി. തൊടുപുഴയിലെ സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് മുഖേനയാണ് ഈ തുകയുടെ ചെക്ക് മാറിയെടുത്തത്. ഒന്നരക്കോടി നല്‍കിയപ്പോള്‍ ചാനലിന്റെ പ്രധാന പോസ്റ്റും ആയിരം രൂപയുടെ ഒന്നരലക്ഷം ഷെയറും നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ലാലിയുടെ പേരില്‍ ഷെയര്‍ നല്‍കാതെ വ്യാജ രേഖകളുണ്ടാക്കി ഷെയര്‍ കൈമാറ്റം നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്.
മൂന്ന് കോടി പണമായും 12 കോടി പണയമായും നല്‍കിയെങ്കിലും തൊടുപുഴ എസ്പിക്ക് കൊടുത്ത പരാതിയില്‍ ഒന്നരക്കോടിയുടെ കാര്യമാണ് പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാതൃസ്ഥാപനമായ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ തുടങ്ങാനെന്ന പേരില്‍ ഒന്നരക്കോടി രൂപ കൈപ്പറ്റിയെന്നാണ് കേസ്. തൊടുപുഴയിലെ ഒരു സ്വകാര്യ ബാങ്കുവഴിയാണ് പണം കൈമാറിയതെന്നും പരാതിയില്‍ പറയുന്നു. ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് എസ്പിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തി പ്രഥമദൃഷ്ട്യാ കേസുണ്ടെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എസ് പി കെ വി ജോസഫ് തൊടുപുഴ ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഡിവൈഎസ്പി തന്നെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് തൊടുപുഴ എസ്‌ഐയോട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്നലെയാണ് എഫ്‌ഐആര്‍ എടുത്തത്.
നേരത്തെ റിപ്പോര്‍ട്ടര്‍ ചാനലിലെ സര്‍വീസ് ചാര്‍ജ് അടക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന് കാണിച്ച് നികേഷ്‌കുമാറിനെതിരെ സെന്‍ട്രല്‍ എക്‌സൈസ് വകുപ്പ് നടപടി എടുത്തത് വന്‍ വിവാദമായിരുന്നു. സര്‍വീസ് ചാര്‍ജ് കുടിശ്ശികയായ ഒന്നരക്കോടി രൂപയുടെ പേരില്‍ ആയിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും പണം അന്നുതന്നെ അടയ്ക്കാന്‍ കോടതി അനുമതി നല്‍കിയതോടെ റിമാന്‍ഡ് റദ്ദ് ചെയ്ത് വിട്ടയച്ചു. സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേര്‍ച്ച് പകുതിയോളം തുക അടച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടത്.
ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറാകുന്നതിനിടക്കാണ് പുതിയ കേസ് എത്തിയിരിക്കുന്നത്.
അടുത്ത ദിവസങ്ങളില്‍ തന്നെ പണം നിക്ഷേപിച്ച തൊടുപുഴയിലെ സ്വകാര്യ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി ബാങ്കിനു കത്ത് നല്‍കും. കേസുമായി ബന്ധപ്പെട്ട് നികേഷിന്റെയും ഭാര്യയുടെയും മൊഴി എടുക്കാനായി വിളിച്ചുവരുത്തുമെന്നും പൊലീസ് പറഞ്ഞു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യേണ്ടിയും വരും. എന്നാല്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും തന്നെ ജാമ്യം നല്‍കി അയയ്ക്കാനാണ് സാധ്യത. അതേസമയം വാര്‍ത്തയെകുറിച്ച് നികേഷ് കുമാറിന്റെയോ റിപ്പോര്‍ട്ടര്‍ ചാനലിന്റെയോ വിശദീകരണം ലഭിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha