Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...


ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....


എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...

തുഷാറിന് ഇപ്പോഴും പ്രതീക്ഷ ബിജെപിയില്‍, സുഭാഷ് വാസുവല്ല താനാണ് ബിജെഡിഎസിന്റെ പ്രസിഡന്റെന്ന് തുഷാര്‍വെള്ളാപ്പള്ളി

18 FEBRUARY 2016 02:05 AM IST
മലയാളി വാര്‍ത്ത.

തുഷാര്‍ വെള്ളാപ്പള്ളിക്ക് ഇപ്പോഴും ബിജെപിയില്‍ പ്രതീക്ഷയുണ്ട്. കാരണം തെരഞ്ഞെടുപ്പ് അടുക്കുബോള്‍ തന്റെ മോഹം ഒന്നും കൂടി മോഡിയോട് പറയാം.. ആ പഴയ കേന്ദ്ര മന്ത്രി സ്ഥാനം. അത് തന്നാല്‍ കേരളത്തില്‍ താമരവിരിയും. അല്ലങ്കില്‍ താമരയൊഴിച്ച് പലതും വിരിയും. ഇതാണെ ഇപ്പോഴും ബിജെപി നേതാക്കള്‍ക്ക് തുഷാര്‍ വെള്ളാപ്പള്ളി നല്‍കുന്ന മുന്നറിയിപ്പ്. അച്ഛനെ തുഷാര്‍വെള്ളാപ്പള്ളിക്ക് ഇപ്പോള്‍ വിശ്വാസമില്ലാതായെന്നാണ് ആരോപണം. മൈക്രോഫിനാന്‍സ് അഴിമതിയില്‍ അകത്ത് പോകുമോ എന്ന ഭയം വെള്ളാപ്പള്ളിക്ക് ഉണ്ട്. അത് കൊണ്ട് തന്നെയാണ് വെള്ളാപ്പള്ളി ഇടതു വലതു മുന്നണികളില്‍ തന്റെ പുതിയ ബിജെഡിഎസ് പാര്‍ട്ടിയുമായി മുട്ടി നോല്‍ക്കുന്നത്.
കഴിഞ്ഞ ദിവസം പിണറായി വിജയന്റെ കേരള രക്ഷാമാര്‍ച്ചിന്റെ സമാപന സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവും ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ അടുത്ത ശത്രുവുമായ അച്യുതാന്ദന്‍ ബിജെഡിഎസിനെതിരെ വെടിപൊട്ടിച്ചത്. തുഷാര്‍വെള്ളാപ്പള്ളിയല്ല ബിജെഡിഎസ് പ്രസിഡന്റ് എന്നും തുഷാറിന് ഇമ്മിണി വരുമാനമുള്ളതുകൊണ്ട് സുഭാഷ് വാസുവിനെ പ്രസിഡന്റായി നിയമിച്ചിരിക്കുകയാണെന്നുമാണ് വിഎസ് പറഞ്ഞത്. എന്നാല്‍ അത് വീണ്ടും തുഷാര്‍ തിരുത്തി.താന്‍ ഇപ്പോഴും ബി.ഡി.ജെ.എസിന്റെ അധ്യക്ഷനാണെന്നാണ് തുഷാര്‍ പറയുന്നത്. സമത്വ മുന്നേറ്റ യാത്ര നടക്കുന്നതിനിടെ പാര്‍ട്ടിയുടെ രജിസ്‌ട്രേഷനുവേണ്ടിയാണ് പത്രപരസ്യം നല്‍കിയത്. ഈ സമയം പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കിയത് സുഭാഷ് വാസുമാണ്. അതിനാലാണ് അദ്ദേഹത്തിന്റെ പേര്‍ പത്രപരസ്യത്തില്‍ വന്നതെന്ന് തുഷാര്‍ വ്യക്തമാക്കി.
എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി വിഷയത്തില്‍ വെള്ളാപ്പള്ളി നടേശനെ തിരുത്തി തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തിയിട്ടുണ്ട്. ഇടതുവലതു മുന്നണികളുമായി രഹസ്യമായോ പരസ്യമായോ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു മുന്നണികളുമായും ചര്‍ച്ച നടത്തിയെന്ന് വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാത്രമല്ല അവസരവാദ രാഷ്ട്രീയമാണ് ഭാരതീയ ധര്‍മ ജന സേവ പാര്‍ട്ടി (ബി.ഡി.ജെ.എസ്)യുടെതെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.
ഈ രണ്ട് കാര്യങ്ങളെയാണ് തുഷാര്‍ ഇപ്പോള്‍ തള്ളിയത്. ആദര്‍ശം വിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബി.ഡി.ജെ.എസ്. തയ്യാറെല്ലെന്ന് തുഷാര്‍ പറഞ്ഞു. ബിജെപിയുമായി ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. ആര്‍ക്കും ഒരു മുന്നണിയുടെ ഭാഗമാകുമെന്ന ഉറപ്പും ബി.ഡി.ജെ.എസ്. നല്‍കിയിട്ടില്ല. പാര്‍ലമെന്ററി വ്യാമോഹം ഇപ്പോഴില്ല. പാര്‍ട്ടി വളര്‍ത്തുകയാണ് ലക്ഷ്യം.വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ച് ശതമാനം സീറ്റില്‍ മല്‍സരിക്കാന്‍ സാധ്യതയുണ്ട്. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പാര്‍ട്ടിയില്‍ ഇടപെടാറില്ല. പാര്‍ട്ടി ചിഹ്നം ലഭിക്കുന്നതിനായി അഞ്ചുശതമാനം സീറ്റുകളില്‍ മത്സരിക്കേണ്ടതായി വരും. ബിജെപിയോട് കേന്ദ്രമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും, മന്ത്രിയോ, എംഎല്‍എയോ ആകുവാന്‍ പോലും താനില്ലെന്നും തുഷാര്‍ വിശദമാക്കി. പാര്‍ലമെന്ററി മോഹങ്ങളല്ല,ഇപ്പോള്‍ പാര്‍ട്ടി വളര്‍ത്തുക എന്ന മോഹമാണ് തങ്ങള്‍ക്കുള്ളതെന്നും തുഷാര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (2 minutes ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (12 minutes ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (7 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (8 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (8 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (8 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (8 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (8 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (8 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (8 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (12 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (12 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (14 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (14 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (14 hours ago)

Malayali Vartha Recommends