Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

സര്‍ക്കാര്‍ ഏറ്റവുമധികം പരിഗണന നല്‍കിയത് ആരോഗ്യമേഖലയ്‌ക്കെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

20 FEBRUARY 2016 10:47 PM IST
മലയാളി വാര്‍ത്ത.

ഈ സര്‍ക്കാര്‍ ഏറ്റവുമധികം പരിഗണന നല്‍കിയത് ആരോഗ്യമേഖലയ്‌ക്കെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്‍ 75 ലക്ഷം രൂപ ചെലവഴിച്ച് എയര്‍കണ്ടീഷന്‍ ചെയ്ത് നവീകരിച്ച സെന്‍ട്രല്‍ ലൈബ്രറിയുടേയും 25 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക സൗകര്യത്തോടെ നവീകരിച്ച അനാട്ടമി ലക്ചര്‍ ഹാളിന്റേയും ഉദ്ഘാടനവും സമര്‍പ്പണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള ജനത ആരോഗ്യത്തിന് വളരെ പ്രാധാന്യം നല്‍കുന്നു. ഏറ്റവും മെച്ചപ്പെട്ട ചികിത്സ കേരളത്തില്‍ ലഭ്യമാണ്. പൂര്‍വ വിദ്യാര്‍ത്ഥികള്‍ പുതിയ വിദ്യാര്‍ത്ഥികള്‍ക്കായി ചെയ്യുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളേജിന്റെ സമഗ്ര ഭാവി വികസനത്തിനായി അലുമ്‌നി അസോസിയേഷന്‍ മുന്‍കൈയ്യെടുത്ത് പദ്മശ്രീ ജി. ശങ്കര്‍ തയ്യാറാക്കിയ കരട് മാസ്റ്റര്‍പ്ലാന്‍ (വികസന രൂപരേഖ) അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എം.ഐ. സഹദുല്ല മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സമര്‍പ്പിച്ചു. 

കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റുമെന്ന് ആരോഗ്യ, കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. മുമ്പൊക്കെ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുമായിരുന്നു. ഇപ്പോള്‍ ചികിത്സ തേടി കേരളത്തിലേക്കാണ് എത്തുന്നതെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.തോമസ് മാത്യു, അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എം.ഐ. സഹദുല്ല, വൈസ് പ്രസിഡന്റ് ഡോ. സി. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. വിശ്വനാഥന്‍ കെ.വി., ട്രഷറര്‍ ഡോ. കെ. ദിനേഷ്, അമേരിക്കയിലെ ജെഫേര്‍സണ്‍ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫസര്‍മാരായ കട്ടാല്‍ഡോ ഡോറിയ, എം. വേലായുധന്‍ പിള്ള, ഡോ. മുഹമ്മദ് മജീദ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഗിരിജ കുമാരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളേജിന്റെ സമഗ്ര ഭാവി വികസനത്തിനായി കരട് മാസ്റ്റര്‍ പ്ലാന്‍
മെഡിക്കല്‍ കോളേജിന്റെ സമഗ്ര ഭാവി വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതാണ് ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് രൂപം നല്‍കിയ കരട് മാസ്റ്റര്‍ പ്ലാന്‍. 140 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന മെഡിക്കല്‍ കോളേജിന്റെ മുഖഛായ മാറ്റുന്ന വിധത്തിലുള്ള വികസന രൂപരേഖയാണിത്. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ജില്ലാ ഭരണകൂടം, മെഡിക്കല്‍ കോളേജ് അലുമിനി അസോസിയേഷന്‍, ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് രൂപരേഖ തയ്യാറാക്കിയത്. 
മെഡിക്കല്‍ കോളേജ്, എസ്.എ.റ്റി. ആശുപത്രി, ശ്രീ ചിത്ര ആശുപത്രി, റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, ഡെന്റല്‍ കോളേജ്, നഴ്‌സിംഗ് കോളേജ്, ഫാര്‍മസി കോളേജ്, പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഡി.എം.ഇ ഓഫീസ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുള്ള ഈ ക്യാമ്പസ്, റോഡുകളുടെ അപര്യാപ്തതയും ജനസാന്ദ്രതയും വര്‍ധിച്ച വാഹനക്കുരുക്കുമെല്ലാം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ഇതെല്ലാം കാരണം ഈ അശുപത്രികളില്‍ രോഗികളെ യഥാസമയം എത്തിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
ഈ കാമ്പസിലുള്ള വിവിധ സ്ഥാപനങ്ങള്‍ കണ്ടുപിടിക്കാനും എത്താനും വളരെ ബുദ്ധിമുട്ടാണ്. ഇതും 25 വര്‍ഷംവരെ വരുന്ന ഭാവിയിലെ വികസന സാധ്യതകളും മുന്‍കൂട്ടിക്കണ്ട് മെഡിക്കല്‍ കോളേജിനേയും അനുബന്ധ സ്ഥാപനങ്ങളേയും ഒരു ജനസൗഹൃദ കേന്ദ്രമാക്കി മാറ്റാനാണ് ഈ രൂപരേഖ ലക്ഷ്യമിടുന്നത്. പ്രകൃതി ദുരന്തങ്ങളെപ്പോലും അതിജീവിക്കാന്‍ ശേഷിയുള്ള നിര്‍മ്മാണ രീതിയാണ് അവലംബിക്കുന്നത്. 
1 പാര്‍ക്കിംഗ്
1300 വാഹനങ്ങള്‍ ഒരേസമയം പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പാര്‍ക്കിംഗ് സംവിധാനമാണ് കരട് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 300 വാഹനങ്ങള്‍ വീതം ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ബഹുനിലയിലുള്ള രണ്ട് കാര്‍ പാര്‍ക്കിംഗ് മന്ദിരങ്ങള്‍ ഉണ്ടാവും. 700 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഓപ്പണ്‍ പാര്‍ക്കിംഗ് ഏരിയയുമുണ്ടാകും. 
2. നടപ്പാതകള്‍
കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രയൊരുക്കാനായി എല്ലാ റോഡുകളോടും ചേര്‍ന്ന് നടപ്പാതയൊരുക്കും.
3. ഗതാഗതക്കുരിക്കഴിക്കുക
ഗതാഗതക്കുരുക്ക് തീര്‍ത്തും ഒഴിവാക്കാനായി സുഗമമായ ഗതാഗത പരിഷ്‌കാരങ്ങള്‍ ഒരുക്കും. വണ്‍വേ സംവിധാനം നടപ്പിലാക്കും.
4. പ്രവേശനം ഒരു വഴി മാത്രം
മെഡിക്കല്‍ കോളേജിലേക്ക് എത്താനായി ഒരു പ്രധാന പ്രവേശന വഴിമാത്രമാക്കും. 6 വഴികളിലൂടെ പുറത്തേയ്ക്ക് പോകാനുമാകും.
5. അമിനിറ്റി സെന്ററുകള്‍
രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കുമായി രണ്ട് അമിനിറ്റി സെന്ററുകള്‍ സ്ഥാപിക്കും. ആയിരം പേര്‍ക്ക് 24 മണിക്കൂറും തങ്ങാന്‍ കഴിയുന്നതാണ് ഈ അമിനിറ്റി സെന്ററുകള്‍. ഇതില്‍ വിവരാന്വേഷണ കേന്ദ്രം, പൊതുവായ ലാബ് സൗകര്യങ്ങള്‍, വിശ്രമ സങ്കേതങ്ങള്‍, ഫുഡ് കോര്‍ട്ട്, പോസ്റ്റ് ഓഫീസ്, ബാങ്ക് എന്നിവയുമുണ്ടാകും.
6. ഹോസ്റ്റലുകള്‍
മെന്‍സ് ഹോസ്റ്റല്‍, ലേഡീസ് ഹോസ്റ്റല്‍, ക്വാര്‍ട്ടേസുകള്‍ എന്നിവ ഒരേ പോലെ പുനര്‍ നിര്‍മ്മിക്കും. 3 നില വീതമുള്ള റോ ഹൗസ് മാതൃകയിലാണ് ഇവ നിര്‍മ്മിക്കുക. ഒരു കെട്ടിടത്തില്‍ 6 കുടുംബത്തിന് താമസിക്കാനാവും. ഇതേപോലെ 25 കെട്ടിടങ്ങള്‍ പണിഞ്ഞ് 150 കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കും.
7. സബ് വേ
സുഗമമായ യാത്രയ്ക്കായി മെഡിക്കല്‍ കോളേജ് ജംഗ്ഷനിലെ പഴയ റോഡ് മുതല്‍ പേ വാര്‍ഡ് വരെ നീളുന്ന സബ്‌വേ (അണ്ടര്‍ പാസേജ്) നിര്‍മ്മിക്കും. രോഗികളുടേയും കൂട്ടിരുപ്പുകാരുടേയും സൗകര്യത്തിനായി ആശുപത്രി കെട്ടിടങ്ങളെ ബന്ധിപ്പിച്ചുള്ള ആകാശ ഇടനാഴികളും സ്ഥാപിക്കും.
8. പ്രകൃതിക്കനുയോജ്യമായി
മാലിന്യങ്ങള്‍ നീക്കാനായി ആധുനിക സംവിധാനം ഏര്‍പ്പെടുത്തും. മഴവെള്ള സംഭരണികളും സോളാര്‍ പവര്‍ ജനറേറ്ററുകളും സ്ഥാപിക്കും.
9. ഭാവിയിലെ നിര്‍മ്മാണത്തിനായി
ഭാവിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്കായി 2 മില്യണ്‍ ഏക്കര്‍ (ബഹുനില) സ്ഥലവും മാസ്റ്റര്‍ പ്ലാനില്‍ ബാക്കിവച്ചു.
10. കളിസ്ഥലം
നിലവിലുള്ള കളിസ്ഥലങ്ങള്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് പുതുക്കി പണിയും.
11. പ്രകൃതി സൗഹൃദ അന്തരീക്ഷം
ജൈവ വൈവിധ്യത്തിലൂന്നി 5 ഏക്കര്‍ ചുറ്റളവില്‍ പാര്‍ക്ക് നിര്‍മ്മിക്കും.
12. ശൗചാലയങ്ങള്‍
ബഹു നിലയിലുള്ള ശൗചാലയങ്ങള്‍ നിര്‍മ്മിക്കും. ആ മന്ദിരത്തിന് മുകളിലായി വാഷിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുള്ള ലോണ്‍ട്രി, തുണികള്‍ വിരിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവയുണ്ടാകും.
13. പ്രവേശന കവാടം 
മെഡിക്കല്‍ കോളേജിന്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള പ്രവേശന കവാടം നിര്‍മ്മിക്കും. ഒപ്പം കാമ്പസിനുള്ളിലെ എല്ലാ കെട്ടിടങ്ങള്‍ക്കും ഒരേ മുഖവും നിറവും ഘടനയും നല്‍കും. പ്രവേശന കവാടത്തില്‍ മാസ്റ്റര്‍ പ്ലാന്‍ ബോര്‍ഡ് സ്ഥാപിക്കും. ഒപ്പം വഴികാട്ടിയായി ചൂണ്ടു പലകകള്‍ എല്ലായിടത്തും സ്ഥാപിക്കും.
14. സമാധാനപരമായ അന്തരീക്ഷം
സമാധാനവും സൗഹാര്‍ദ്ദവും ഹരിതാഭവുമായ അന്തരീക്ഷം കാമ്പസില്‍ ഒരുക്കുകയാണ് കരട് മാസ്റ്റര്‍ പ്ലാനിന്റെ പരമമായ ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (2 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (2 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (3 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (3 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (3 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (4 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (5 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (6 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (6 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (6 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (7 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (7 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (7 hours ago)

Malayali Vartha Recommends