കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ നിലവില്‍ അഫാനില്ല... വെഞ്ഞാറമൂട് കൂട്ടകൊല കേസിലെ പ്രതി അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റും...ശേഷം കസ്റ്റഡി അപേക്ഷ നല്‍കും....

കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ നിലവില്‍ അഫാനില്ല... വെഞ്ഞാറമൂട് കൂട്ടകൊല കേസിലെ പ്രതി അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റും...ശേഷം കസ്റ്റഡി അപേക്ഷ നല്‍കും....
ജനറല്‍ മെഡിസിന് ഡോക്ടര്‍ അനുമതി നല്കിയാല് അഫാനെ ആശുപത്രിയില്‍ നിന്നും ജയിലേക്ക് മാറ്റും.ഇതിനിടെ അഫാന്റെ ബന്ധുക്കള്‍, പണം കടം വാങ്ങിയവര്‍ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി വരുന്നു.. ഇവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വളരെ പ്രധാനമാണ്. 90 ദിവസത്തിനകം കുറ്റപത്രം നല്‍കാനാണ് പൊലീസിന്റെ ശ്രമം.
വെഞ്ഞാറമൂട് കൊലക്കേസിലെ പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. പൂര്‍ണബോധ്യത്തോടെയാണ് ഇയാള്‍ കൂട്ടക്കൊല ചെയ്തതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍.
രണ്ട് കേസുകളില്‍ കൂടി അഫാന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അനിയന് അഫ്സാനെയും സുഹൃത്ത് ഫര്‍സാനയെയും കൊലപ്പെടുത്തിയ കേസിലാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈ കേസുകളില്‍ ഇയാളെ ആദ്യം കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ നീക്കം. അച്ഛന്റെ സഹോദരനെയും ഭാര്യയെയും ഉള്‍പ്പെടെ നാലു പേരെ കൊന്നതിനും അമ്മയെ കൊല്ലാന്‍ ശ്രമിച്ചതിനുമാണ് വെഞ്ഞാറമൂട് പൊലീസ് കേസെടുത്തിരിക്കുന്നത്.
അതേ സമയം, അഫാന് മറ്റു രണ്ടു കൊലപാതകങ്ങള്‍ കൂടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അമ്മയുടെ രണ്ട് ബന്ധുക്കളെ കൂടി കൊല്ലാനുള്ള പദ്ധതി അവസാന നിമിഷം ഒഴിവാക്കുകയായിരുന്നുവെന്നാണ് അഫാന്റെ മൊഴിയിലുള്ളത്. തട്ടത്തുമലയിലുള്ള അമ്മയുടെ ബന്ധുക്കളില്‍ നിന്നും പണം കടം വാങ്ങിയിട്ടുണ്ടായിരുന്നു. ബന്ധുക്കള്‍ പണം തിരിച്ചു ചോദിച്ചപ്പോള്‍ തര്‍ക്കമായി. ഇതില്‍ വലിയ വൈരാഗ്യം അഫാന് ബന്ധുക്കളോട് ഉണ്ടായിരുന്നു. മുത്തശ്ശിയെയും അച്ഛന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തുമ്പോള്‍ അമ്മയുടെ ബന്ധുക്കളെയും ലക്ഷ്യം വച്ചിരുന്നു. കൊലപാതകങ്ങള്‍ ചെയ്യുന്നതിനിടെ മദ്യപിച്ചു. പെണ്‍സുഹൃത്തിനെയും അനുജനെയും കൊന്നതോടെ വിഷം കഴിച്ചതിനാല്‍ വാഹനമെടുത്ത് തട്ടത്തുമലയിലേക്ക് പോകാന്‍ കഴിഞ്ഞില്ലെന്നാണ് അഫാന് മൊഴി നല്‍കിയത്. അല്ലെങ്കില്‍ വീണ്ടും കൊലപാതകങ്ങള്‍ ചെയ്തേനെ.
"
https://www.facebook.com/Malayalivartha

























