മസ്തകത്തില്‍ പരിക്കേറ്റ ആനയ്ക്ക് താങ്ങായതും ജനവാസ കേന്ദ്രങ്ങളിലെ സ്ഥിര സാന്നിധ്യമായ ഏഴാറ്റുമുഖം ഗണപതിയുടെ കാലിന് പരുക്ക്...

മസ്തകത്തില്‍ പരിക്കേറ്റ ആനയ്ക്ക് താങ്ങായതും ജനവാസ കേന്ദ്രങ്ങളിലെ സ്ഥിര സാന്നിധ്യമായ ഏഴാറ്റുമുഖം ഗണപതിയുടെ കാലിന് പരുക്ക്... ആനയെ നിരീക്ഷിക്കാനായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു.
വനം വകുപ്പ് ഡോക്ടര്‍മാരായ ഡോക്ടര്‍ ബിനോയ്, ഡോക്ടര്‍ മിഥുന് , ഡോക്ടര്‍ ഡേവിഡ് എന്നിവരുടെ സംഘമാണ് പരിശോധിക്കുന്നത്. ഡോക്ടര്‍ ബിനോയ് ഇന്ന് വനപാലകര്‍ക്കൊപ്പം ആനയുടെ അടുത്തെത്തി നിരീക്ഷിച്ചു. ആനയുടെ കാലിന് ചെറിയ മുടന്തുള്ളതായി ഡോക്ടര്‍ വനപാലകരെ അറിയിച്ചു.
ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നതിനാല്‍ മുള്ളിവേലിയിലെ കമ്പി കാലില്‍ തറച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. മറ്റു ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ വിശദ പരിശോധന നടത്തിയ ശേഷം റിപ്പോര്‍ട്ട് ഡി എഫ്ഒയ്ക്ക് സമര്‍പ്പിക്കും. ഡോക്ടര്‍മാര്‍ പരിശോധിച്ച് ശേഷം മയക്ക് വെടി വെച്ച് പിടിച്ച് ചികിത്സിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
https://www.facebook.com/Malayalivartha

























