ആനയെ കണ്ട് ഭയന്നോടിയ ആള് കുഴഞ്ഞുവീണു മരിച്ചു....

ആനയെ കണ്ട് ഭയന്നോടിയ ആള് കുഴഞ്ഞുവീണു മരിച്ചു. കോതമംഗലം കോട്ടപ്പടിയിലാണ് സംഭവം. കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികന് കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പന് (70)ആണ് മരിച്ചത്. വീടിനു മുന്നില്‍ എത്തിയ ആനയെ ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആന കുഞ്ഞപ്പനു നേര്‍ക്ക് തിരിഞ്ഞു.
ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയതിനു പിന്നാലെയാണ് കുഞ്ഞപ്പന് കുഴഞ്ഞു വീണത്. രാത്രി 8.30നായിരുന്നു സംഭവം. കുഴഞ്ഞുവീണ കുഞ്ഞപ്പനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന് നഷ്ടപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























