മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം സംസ്ഥാന കമ്മിറ്റിയിലും പിബിയിലും തുടരും... സെക്രട്ടറി മാറില്ല, എം.വി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയായി തുടരും, ഇ.പി.ജയരാജന് കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തും

മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം സംസ്ഥാന കമ്മിറ്റിയിലും പിബിയിലും തുടരും. പ്രായപരിധിയില്‍ പിണറായിക്ക് ഇളവ് നല്‍കും. ഇ.പി.ജയരാജനെ കേന്ദ്ര കമ്മിറ്റി അംഗമായി നിലനിര്‍ത്തും. സമ്മേളന സമയത്ത് 75 വയസ് പൂര്‍ത്തിയാകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥ. അതിനാല്‍ ഇപിക്കും തല്ക്കാലം കേന്ദ്ര കമ്മിറ്റിയില്‍ തുടരാം.
കേരളത്തില്‍ മാത്രമാണ് സിപിഎമ്മിന് നിലവില്‍ ഭരണമുള്ളത്. അതിനാല്‍ സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തുകയെന്നത് ദേശീയ തലത്തിലും സിപിഎമ്മിന് പ്രധാനമാണ്. അതിനാല്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് കൂടുതല്‍ പരിഗണന ലഭിച്ചേക്കും. എം.വി.ഗോവിന്ദന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തുടരും.
"
https://www.facebook.com/Malayalivartha

























