മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍....സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ നദിയില്‍ നഷ്ടപ്പെട്ട സ്വര്‍ണമാല മുങ്ങിയെടുത്ത് ഉടമസ്ഥന് നല്കി ഫയര്‍ഫോഴ്സിന്റെ സ്കൂബാ ടീം

കുളിക്കുന്നതിനിടെ നദിയില്‍ നഷ്ടപ്പെട്ട സ്വര്‍ണമാല മുങ്ങിയെടുത്ത് ഉടമസ്ഥന് നല്കി ഫയര്‍ഫോഴ്സിന്റെ സ്കൂബാ ടീം. നാവായിക്കുളം വെട്ടിയറ സ്വദേശി അര്ജ്ജുന് രാജിന്റെ രണ്ടര പവന്റെ സ്വര്‍ണ മാലയാണ് ഇന്നലെ വൈകുന്നേരം വാമനപുരം നദിയിലെ ആലംകോട് പള്ളിമുക്ക് മണ്ണൂര്‍ഭാഗം കടവില്‍ നഷ്ടപ്പെട്ടത്. തുടര്‍ന്ന് അര്ജ്ജുന് രാജ് ആറ്റിങ്ങല്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീമില്‍ സഹായം അഭ്യര്‍ത്ഥിച്ചു.
ആറ്റിങ്ങല്‍ സ്റ്റേഷന് ഓഫീസര്‍ എസ് ബി അഖിലിന്റെ നേതൃത്വത്തിന് സ്കൂബാ ടീം അംഗങ്ങളായ അഷറഫ്, പ്രണവ്, ഫയര്‍ ഓഫീസര്‍മാരായ സതീശന്, സുജിത്, ഫയര്‍ ഓഫീസര്‍ ഡ്രൈവര്‍ ശരത് ലാല്‍, ഹോം ഗാര്‍ഡ് ബിജു എന്നിവര്‍ ചേര്‍ന്ന് മാല കണ്ടെത്തി.
വിദേശത്ത് നിന്നും അവധിക്കെത്തിയ അര്ജുന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിന് ഇറങ്ങിയപ്പോഴാണ് മാല നഷ്ടമായത്. ശക്തമായ ഒഴുക്കുണ്ടായിരുന്നതും പാറക്കൂട്ടവും വെല്ലുവിളിയായതോടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാല കണ്ടെടുക്കാനായത്.
o
https://www.facebook.com/Malayalivartha

























