മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സംഭവം..ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ..കുറ്റാരോപിതരുടെ എണ്ണം ആറായി..മികച്ച പരിഗണനയാണ് ലഭിക്കുന്നത്..ഉച്ചഭക്ഷണമായി നല്‍കിയത് ബിരിയാണി, പിറ്റേദിവസം പായസമുള്‍പ്പെടെ സദ്യ..

താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ. ഇതോടെ കുറ്റാരോപിതരുടെ എണ്ണം ആറായി. കൂടുതൽ വിദ്യാർത്ഥികൾക്ക് പങ്കുണ്ടോയെന്നതിൽ പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിൽ മുതിർന്ന ആളുകൾക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളായ വിദ്യാർത്ഥികളുടെ പരീക്ഷ നടക്കുന്നതിനാൽ ഇതിനുശേഷമായിരിക്കും വിശദമായ മൊഴിയെടുപ്പെന്നാണ് വിവരം. പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തിരുന്നു.
ഇവ വിശദമായി പരിശോധിക്കുകയാണ്.അതെ സമയം ഷഹബാസ് വധക്കേസില്‍ പ്രതികളാക്കപ്പെട്ട കുട്ടികളെ പരീക്ഷയെഴുതാന്‍ അനുവദിക്കുന്നതില്‍ വലിയ പ്രതിഷേധമാണ് ഇന്നലെ ഉണ്ടായത്. വിദ്യാര്‍ഥി സംഘടനകള്‍ അടക്കം എതിര്‍പ്പുമായി എത്തിയിരുന്നു. എങ്കിലും ഇവര്‍ സ്വസ്ഥമായി തന്നെ പരീക്ഷയെഴുതി. കുറ്റാരോപിതരായിരിക്കുന്നത് താമരശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ചു വിദ്യാര്‍ഥികളാണ്. ഇവര്‍ക്ക് ജുവനൈല്‍ ഒബ്സര്‍വേഷന്‍ ഹോമില്‍ ലഭിക്കുന്നത് മികച്ച പരിഗണനയാണ് എന്നാണ് ലഭിക്കുന്ന വിവരം.അഞ്ചുപേരെയും വേറെവേറെ സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നതെങ്കിലും ശിക്ഷനടപടികളുടെ ഭാഗമായുള്ള പരിഗണനയല്ല ലഭിക്കുന്നത്.
പരീക്ഷാക്കാലമായതിനാല്‍ അത്യാവശ്യം വേണ്ട സൗകര്യങ്ങളെല്ലാം ഇവര്‍ക്കുണ്ട്.സെല്ലില്‍ ഒറ്റയ്ക്കായതിനാല് തല്ക്കാലം മറ്റെല്ലാം മറന്ന് പഠിക്കാനും ശ്രമിക്കുന്നു.ഭക്ഷണ കാര്യത്തിലും കുറവൊന്നുമില്ല. എത്തിയ ആദ്യ ദിവസംതന്നെ ഉച്ചഭക്ഷണമായി നല്‍കിയത് ബിരിയാണിയാണ്. പിറ്റേദിവസം പായസമുള്‍പ്പെടെ സദ്യ. തിങ്കളാഴ്ച സാമ്പാറും ചോറും വിഭവങ്ങളുമാണ്. ഒബ്സര്‍വേഷന്‍ ഹോമില്‍തന്നെ ഭക്ഷണം പാകംചെയ്ത് നല്‍കുന്നത് നിര്‍ത്തലാക്കിയിട്ട് വര്‍ഷങ്ങളായി. കുക്കിനെ ഉള്‍പ്പെടെ നിയമിച്ചിരുന്നെങ്കിലും ചിലരുടെ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ ഭക്ഷണം ബോയ്സ് ഹോമില്‍നിന്ന് എത്തിക്കുകയാണ്.
കുക്കിനെയും ബോയ്സ് ഹോമിലേക്ക് മാറ്റി.ബോയ്സ് ഹോമില്‍ നല്കുന്ന ഭക്ഷണം മിക്കദിവസങ്ങളിലും പലരുടെയും സ്പോണ്സര്ഷിപ്പിലാണ്. അതിനാല്‍ മികച്ച ഭക്ഷണമാണ് അവിടെ നല്‍കുന്നത്. രാത്രി ചോറും കറിയും വൈകീട്ട് ചായയും സ്നാക്സുമാണ് നല്‍കുന്നത്.
https://www.facebook.com/Malayalivartha

























