സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം... പാലത്തില്‍ നിന്ന് കായലിലേക്ക് ചാടി അനുജന്, പിന്നാലെ രക്ഷപ്പെടുത്താനായി ചേട്ടനും, ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു

സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം... പാലത്തില്‍ നിന്ന് കായലിലേക്ക് ചാടി അനുജന്, പിന്നാലെ രക്ഷപ്പെടുത്താനായി ചേട്ടനും, ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു.
തുറവൂരില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് പാലത്തില്‍ നിന്നു ചാടി ആത്മഹത്യാ ശ്രമം. സംഭവത്തില്‍ സഹോദരന്മാരില് ഒരാളെ കാണാതായി. അരൂര്‍ വട്ടക്കേരില്‍ കേന്തം വെളിയില്‍ സോണിയെ (36) ആണ് കാണാതായത്.
അരൂര്‍ കുമ്പളം പാലത്തില്‍നിന്നും ഇന്നലെ രാത്രി 11നായിരുന്നു സംഭവം. വഴക്കിനെ തുടര്‍ന്നു ചേട്ടന് സോജിയും സോണിയും വീട്ടില്‍ നിന്നിറങ്ങി അരൂര്‍ കുമ്പളം പാലത്തിലെത്തി.ഇതിനിടെ അനുജന് സോണി പാലത്തില്‍ നിന്നു കായലിലേക്കു ചാടി.
പിന്നാലെ രക്ഷപ്പെടുത്താനായി സോജിയും ചാടിയെങ്കിലും സോണി കായലിലെ ഒഴുക്കില്‍പ്പെടുകയായിരുന്നു. പാലത്തിന്റെ തൂണില്‍ പിടിച്ചിരുന്ന സോജിയെ മത്സ്യത്തൊഴിലാളികളാണു രക്ഷപ്പെടുത്തിയത്. സോണിക്കായുള്ള തിരച്ചില്‍ തുടരുന്നു.
"
https://www.facebook.com/Malayalivartha

























