Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

ശുത്രുക്കളെ വി.എസിന് അറിയാമായിരുന്നു... പക്ഷേ പിണറായിക്കോ? കൊല്ലം സമ്മേളനത്തിൽ വമ്പൻ ട്വിസ്റ്റോ?

04 MARCH 2025 01:42 PM IST
മലയാളി വാര്‍ത്ത

More Stories...

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

വി.എസിനെ വെട്ടി നിരത്തിയ മട്ടിൽ പിണറായിയെ വെട്ടി തിരത്താൻ കഴിഞ്ഞില്ലെങ്കിലും പിണറായിക്ക് 2026 ൽ ഭരണത്തുടർച്ചയും പാർട്ടി ഏകാധിപത്യവും ലഭിക്കാതിരിക്കാൻ സി പി എമ്മിലെ പിണറായി വിരുദ്ധർ ഗൂഢാലോചന തുടങ്ങി.

മുപ്പത് വർഷങ്ങൾക്ക് ശേഷം സിപിഎമ്മിൻ്റെ സംസ്ഥാന സമ്മേളനം വീണ്ടും കൊല്ലത്തെത്തുമ്പോൾ കടുത്ത വിഭാഗീയതയിൽ നിന്ന് പാർട്ടി ഏകാധിപത്യത്തിലേക്ക് മാറിയെന്ന് വിലയിരുത്തൽ ഉണ്ടായതിനെ തുടർന്നാണ് വിമത നീക്കം. 2011 ൽ വി എസിനെ രണ്ട് സീറ്റിന് കേരളത്തിൽ നിന്നും ഓടിച്ച അതേ മാതൃകയിൽ പിണറായിയെ ഇല്ലാതാക്കാനാണ് നീക്കം. എന്നാൽ തന്റെ ശത്രുക്കളെയും സുഹൃത്തുക്കളെയും തിരിച്ചറിയാൻ പിണറായിക്ക് കഴിയാത്ത വിധത്തിൽ അതീവ രഹസ്യമായാണ് വിമതനീക്കം ശക്തമാകുന്നത്. 75 വയസു കഴിഞ്ഞ പിണറായിക്ക് ഇക്കുറിയും ഇളവ് നൽകിയാൽ വിമതർ അദ്ദേഹത്തെ തൽക്കാലം വെറുതെ വിടും.എന്നാൽ 2026 ൽ വോട്ട് മറിച്ച് തോൽപ്പിക്കും.2011 ൽ വി എസിനെ വെട്ടിയത് പിണറായിയാണെങ്കിൽ 2026 ൽ പിണറായിയെ വെട്ടുന്നത് ആരാണെന്ന് മാത്രം വ്യക്തമല്ല.

മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ നടന്ന വിഭാഗീയതയായിരുന്നു 1995ൽ കൊല്ലത്ത് പാർട്ടി സമ്മേളനത്തിൽ കണ്ടത്. എന്നാൽ പാർട്ടിയെ അടക്കിഭരിക്കുന്ന പിണറായി വിജയൻ്റെ വാഴ്ത്തിപ്പാടലുകൾക്ക് അരങ്ങൊരുക്കൽ മാത്രമായി ഇത്തവണത്തെ സമ്മേളനം മാറും.

1995ലെ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ വി. എസ്. പക്ഷക്കാരായ 17 പേർ സംസ്ഥാന സമിതിയിലേക്ക് മത്സരിച്ചപ്പോൾ16 പേർ തോറ്റു. പി. രാജേന്ദ്രൻ മാത്രമാണ് ജയിച്ചത്. ഔദ്യോഗിക പക്ഷത്ത് നിന്ന് പരാജയപ്പെട്ടതാകട്ടെ സിഐടിയു വിഭാഗത്തിൻ്റെ കരുത്തനായ എൻ. പത്മലോചനും. തൊട്ടുമുമ്പ് കോഴിക്കോട് സംസ്ഥാന സമ്മേളനത്തിൽ അച്യുതാനന്ദനെ രണ്ട് വോട്ടുകൾക്ക് പരാജയപ്പെടുത്തി നായനാർ സെക്രട്ടറിയായതിൻ്റെ തുടർച്ചയായിരുന്നു കൊല്ലത്തെ മത്സരം.

തുടർച്ചയായിങ്ങോട്ട് പാർട്ടിയിൽ നടന്ന വെട്ടിനിരത്തലുകൾക്കും കാലുവാരലിനും കളമൊരുക്കിയത് കൊല്ലം സമ്മേളനമാണ്. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് വിഎസിനെ കാലുവാരി തോൽപ്പിച്ചതും സിഐടിയു പക്ഷത്തെ പ്രമുഖ സുശീല ഗോപാലൻ മുഖ്യമന്ത്രി സ്ഥാനത്ത് എത്താതെ പോയതും പാലക്കാട് സംസ്ഥാന സമ്മേളനത്തിൽ വിഎസിൻ്റെ നേതൃത്വത്തിൽ സിഐടിയു പക്ഷത്തെ വെട്ടിനിരത്തിയതും എല്ലാം കൊല്ലം സമ്മേളനത്തിൻ്റെ തുടർ ചലനങ്ങളായിരുന്നു.

 

 

1965 വോട്ടുകൾക്കാണ് വിഎസ് പരാജയപ്പെട്ടത്. ഇതോടെ സുശീല ഗോപാലനെ മുഖ്യമന്ത്രിയാക്കാൻ സിഐടിയു പക്ഷം ശ്രമിച്ചു. എന്നാൽ നായനാരെ രംഗത്തിറക്കി വിഎസ് പക്ഷം ആ നീക്കം പൊളിച്ചു. പാലക്കാട് സമ്മേളനത്തിൽ സിഐടിയു പക്ഷത്തെ പ്രമുഖരാണ് വെട്ടിനിരത്തിയത്. വിഎസിൻ്റെ പിന്നിൽ അടിയുറച്ച് നിന്ന പിണറായി വിജയൻ പിന്നീട് കടുത്ത എതിരാളിയായതും, ഇരുവരേയും കേന്ദ്രീകരിച്ച് വിഭാഗീയത പതിറ്റാണ്ടുകൾ തുടർന്നതും ചരിത്രം. വിഎസ് ശാരീരിക അവസ്ഥകൾ കാരണം സജീവമായതോടെ പാർട്ടി പൂർണമായി പിണറായി വിജയൻ്റെ അധിപത്യത്തിലായി.

കൊല്ലം സമ്മേളനത്തിൽ പ്രായപരിധിയിൽ പോലും ഇളവു നൽകി പിണറായി വിജയനെ പാർട്ടി പദവികളിൽ നിർത്തും. പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ ഈ സൂചന നൽകിക്കഴിഞ്ഞു.

മറ്റ് പ്രമുഖരെല്ലാം 75 വയസ് എന്ന കടമ്പയിൽ തട്ടി ഒഴിവാക്കുമ്പോൾ പിണറായിക്ക് മാത്രമായിരിക്കും പ്രത്യേക പരിഗണന. പിണറായിയുടെ നേതൃത്വം പാർട്ടിക്ക് അനിവാര്യമായ നിലപാടാണ് പ്രാമുഖ്യം. ഭരണ തുടർച്ചയുടെ മൂന്നാം പ്രഖ്യാപനത്തിനായി പിണറായി വിജയൻ്റെ നേതൃത്വത്തിലാകും പാർട്ടി രംഗത്തിറങ്ങുക.

ഇതിനെല്ലാം അംഗീകാരം നൽകുക എന്നതിന് കൊല്ലം സമ്മേളനം ഒതുങ്ങാനാണ് സാധ്യത. മാർച്ച് ആറു മുതൽ ഒൻപതു വരെയാണ് സംസ്ഥാന സമ്മേളനം.

എന്നാൽ സി.പി.എം. സംസ്ഥാന സമ്മേളനം നടക്കുന്ന കൊല്ലം ജില്ലയില്‍ പാര്‍ട്ടിയിലെ വിഭാഗീയത പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കൊല്ലത്തെത്തി ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മറ്റിയും വിളിച്ചു ചേര്‍ത്ത് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടതോടെ നേതാക്കള്‍ക്കെതിരെ ഗുരുതര ലൈംഗിക, അഴിമതി ആരോപണങ്ങളാണ് ഉയരുന്നത്. പക്ഷം തിരിഞ്ഞ് ആരോപണവും മറുപടിയും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയാണ്. ജില്ലാ സെക്രട്ടറി എസ്. സുദേവനെതിരേ മുന്‍ ജില്ലാ ഓഫീസ് സെക്രട്ടറി നല്‍കിയ പരാതി വീണ്ടും പ്രയോഗിക്കുന്നുണ്ട്. വീഡിയോകളും ഫോൺ സംഭാഷണങ്ങളുമെല്ലാം ആയുധമാക്കി ഗ്രൂപ്പ് യുദ്ധം തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്.

സംസ്ഥാന സമ്മേളനം നടക്കേണ്ട ജില്ലയില്‍ ഏരിയ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കാനാവാത്ത സാഹചര്യമുണ്ടായതില്‍ ജില്ലാ നേതൃത്വവും പ്രതിക്കൂട്ടിലാണ്. ഒരുമാസം മുമ്പ്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരിട്ടെത്തി താക്കീത് നല്‍കിയിട്ടും തര്‍ക്കവും കയ്യാങ്കളിയും തുടരുന്നത് സംസ്ഥാന നേതൃത്വത്തിനും നാണക്കേടായി.

കൊല്ലം ജില്ലാ സമ്മേളനം കൊട്ടാരക്കര വാളകത്ത് പൂര്‍ത്തിയായപ്പോള്‍ വിഭാഗീയതയുടെ കനല്‍ത്തരി പോലും ശേഷിക്കുന്നില്ല എന്നാണ് നേതാക്കള്‍ പറഞ്ഞത്. പഴയ വി.എസ്. പക്ഷത്തിന്റെ 'തലസ്ഥാന'മായിരുന്നു കൊല്ലം ജില്ലയില്‍ അങ്ങനെ ഒരു വിഭാഗം കഴിഞ്ഞ സമ്മേളനത്തോടെ ഇല്ലാതാവുകയും ചെയ്തു. വിരുദ്ധ അഭിപ്രായങ്ങള്‍ പലതും ഉണ്ടായിരുന്നെങ്കിലും പ്രഖ്യാപിത പക്ഷങ്ങളുടെ മേലങ്കി കഴിഞ്ഞ സമ്മേളനത്തില്‍ ഉണ്ടായിരുന്നില്ല.

പക്ഷേ, പിന്നീട് കരുനാഗപ്പള്ളിയിലും കൊട്ടാരക്കരയിലും നേതാക്കള്‍ പല തട്ടുകളിലായി വിഭാഗീയത തുടര്‍ന്നു.

 

 

കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിക്ക് കീഴില്‍ സമാനതകളില്ലാത്ത വിഭാഗീയതയാണ് അരങ്ങേറുന്നത്. 10 ലോക്കല്‍ സമ്മേളനങ്ങളില്‍ ഏഴെണ്ണവും തര്‍ക്കത്തെതുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടിവന്നു. രണ്ടിടത്ത് കയ്യാങ്കളി ഉണ്ടായി. കുലശേഖരപുരം സൗത്ത് ലോക്കല്‍ സമ്മേളനം രണ്ടാമത് വിളിച്ചിട്ടും തര്‍ക്കം തുടര്‍ന്നതിനാല്‍ നടത്താനായില്ല.സംസ്ഥാന കമ്മിറ്റിയംഗം സൂസന്‍ കോടി ഒരുവശത്തും ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മുന്‍ സംസ്ഥാന പ്രസിഡന്റുമായ പി.ആര്‍.വസന്തന്‍ മറുഭാഗത്തുമായുള്ള ശക്തമായ കിടമത്സരമാണ് കരുനാഗപ്പള്ളിയില്‍ നടക്കുന്നത്. വസന്തന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ സി.പി.ഐ. സ്ഥാനാര്‍ഥി തോറ്റതിന്റെ പേരില്‍ വസന്തനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വസന്തന്‍ വിരുദ്ധ പക്ഷം കരുക്കള്‍ നീക്കിയത്.പക്ഷേ, പിന്നീട് വസന്തനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടി വന്നു.

സൂസന്‍ കോടി പക്ഷ നേതാക്കള്‍ ഒരു വീട്ടില്‍ ഗ്രൂപ്പ് യോഗം ചേരുന്നതിന്റെ വീഡിയോ എടുത്തതിന്റെ പേരില്‍ പരസ്യമായി രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് അടക്കം രണ്ട് പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടി. കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ സമ്മേളനം കഴിഞ്ഞയുടനെ സമ്മേളനത്തിലെ അധ്യക്ഷനെ അടിക്കുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു.

മൂന്നു വര്‍ഷം മുമ്പ് നടന്ന ലോക്കല്‍, ഏരിയാ സമ്മേളനങ്ങളിലും വസന്തന്‍ പക്ഷവും സൂസന്‍ കോടി പക്ഷവും ചേരിതിരിഞ്ഞാണ് നിന്നത്.അന്ന് വസന്തന്‍ പക്ഷത്തിനായിരുന്നു വിജയം. ഏരിയാ കമ്മിറ്റിയില്‍ ഭൂരിപക്ഷം കിട്ടിയെങ്കിലും ഏരിയാ സെക്രട്ടറി സ്ഥാനം വസന്തന്‍ വിരുദ്ധ പക്ഷത്തിനാണ് കിട്ടിയത്. ഇക്കുറി ലോക്കല്‍ സമ്മേളനങ്ങളില്‍ ഭൂരിപക്ഷം കമ്മിറ്റികളും വസന്തന്‍ അനുകൂലികളാണ്.

എന്നാല്‍ ശൂരനാട്, കുന്നത്തൂര്‍, ചവറ, കൊല്ലം തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് വരുന്ന പ്രതിനിധികള്‍ കരുനാഗപ്പള്ളിയിലെ വിഭാഗീയത ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചയാക്കും.സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍ കോടിക്കൊപ്പം ജില്ലാ നേതൃത്വത്തിലെ ഒന്നോ രണ്ടോ പേരെയുള്ളൂ എന്നാണ് വസന്തന്‍ വിഭാഗം പറയുന്നത്. ജില്ലയിലെ പാര്‍ട്ടിയുടെ അവസാനവാക്കായ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മനസ്സ് തുറന്നിട്ടില്ല .

എന്നാൽ കൊല്ലത്ത് പാർട്ടി സംസ്ഥാന സമ്മേളനം നടക്കുമ്പോൾ അസ്വസ്ഥതതകൾ ഉണ്ടാകാതിരിക്കാനാണ് പാർട്ടി സെക്രട്ടേറിയറ്റ് ശ്രമിക്കുന്നത്.

ഇനി വി എസിന്റെ കാര്യമോ? വാർധക്യത്തിൽ ആ മനസ് ആശങ്കാകുലമാണ്. സി പി എം എന്ന പാർട്ടി ഇല്ലാതാകുന്ന കാഴ്ച വിഎസ് അറിയുന്നുണ്ടാവണം.അതിനെ ഇല്ലാതാക്കിയവരുടെ പതനം കാണാനാവണം വി എസ് കാത്തിരിക്കുന്നത്. 2016 ൽ വി.എസിനെ മുന്നിൽ നിർത്തിയതാണ് പിണറായി അധികാരത്തിലെത്തിയത്. എന്നാൽ അധികാരം കിട്ടിയതോടെ വി എസിനെ തഴഞ്ഞു.അദ്ദേഹം രോഗ കിടക്കയിലായി.

ഇതുപോലെയുള്ള വി എസുമാർ സി.പി. എമ്മിൽ കുറവാണ്. കൂടുതൽ വി എസുമാർ ഉണ്ടാകാനാണ് സാധാരണ പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നത്. ഇല്ലെങ്കിൽ പാർട്ടി ബംഗാളിന് സമാനമാകുമെന്നും അവർ കരുതുന്നു. ഏതുകാലത്തും കർക്കശമായ ചെലവ് വരവ് കണക്കുകൾ സൂക്ഷിക്കുന്ന പാർട്ടിയായിരുന്നു സി.പി.എം. . വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലശേഷമാണ് ഇത് താളം തെറ്റിയത്. മലമ്പുഴ തെരെഞ്ഞെടുപ്പ് സമയത്തു ചെലവ് കഴിഞ്ഞു മിച്ചം വന്ന 28 ലക്ഷം രൂപ എകെജി സെന്ററിൽ മടങ്ങിയെത്തിയപാടെ വി എസ് ഒരു കുറിപ്പോടെ കൊടുത്തയക്കുന്നതിനെ കുറിച്ച് പത്രപ്രവർത്തകനായ ജി. ശക്തിധരൻ എഴുതിയിട്ടുണ്ട്. ശക്തിധരൻ തുടർന്നു: രണ്ട് ലക്ഷം രൂപയുടെ ചെക്ക് പുസ്തകത്തിന് റോയൽറ്റിയായി പുസ്തക പബ്ലിഷറിൽ നിന്ന് കിട്ടിയപ്പോൾ അതേപടി കത്തെഴുതി എകെജി സെന്ററിൽ കൊടുത്തയക്കുന്നതും കണ്ടിട്ടുണ്ട്.അതൊക്കെയാണ് കമ്യുണിസ്റ്റ്കാരുടെ ജീവിതം. അതുകൊണ്ടാണ് വി എസ് ,വി എസ് ആയത്‌ . വീട്ടിൽ കോടീശ്വരനായ ഒരു അതിഥി വന്നാൽ സ്വന്തം കുടുംബത്തെ എവിടെ നിർത്തണമെന്ന് വി എസ്സിന് അറിയാമായിരുന്നു. വി എസ് ഒരിക്കലും അത്തരക്കാരെ പോലീസിനെ സ്വാധീനിച്ചു വീട്ടിൽ എത്തിച്ചിട്ടില്ല''.


വി എസിൻ്റെ വിശ്വസ്തനായിരുന്നു ശക്തിധരൻ.ദേശാഭിമാനി ലേഖകനായിരിക്കെ അദ്ദേഹം വി എസ് പറയുന്നത് അനുസരിച്ചാണ് പ്രവർത്തിച്ചിട്ടുള്ളത്. ഒരു തികഞ്ഞ പാർട്ടികാരനാണ് ശക്തിധരൻ.
ഇതഃപര്യന്തം പാർട്ടിയെ നയിച്ചവരുടെ ത്യാഗങ്ങൾ , ജീവൻ ബലിയർപ്പിച്ചവർ. വർഷങ്ങളോളം കാരാഗൃഹങ്ങളിലെ ഇരുട്ടിൽ കഴിഞ്ഞവർ അവരുടെയെല്ലാം അർപ്പണബോധത്തിനുമുന്നിൽ ഈ അശുപോലുള്ള ഞാൻ ഒന്നുമല്ല. ഇതുപോലുള്ള കോടിക്കണക്കിന് ജി ശക്തിധരന്മാർ, മൗനം ഭജിച്ചിരുന്നതുകൊണ്ടാണ് കേരളത്തിൽ തുടർഭരണം എന്ന മിഥ്യയുടെ ഇലകൾ കൊഴിഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു നിമിഷം പിന്നിലേക്ക് നോക്കൂ. ഭൂമുഖത്തെ 70 വർഷത്തെ തുടർഭരണം എന്നെന്നേക്കുമായി ഭൂമിയിൽ നിന്ന് മാഞ്ഞുപോയപ്പോൾ ആകെ ശബ്‍ദം ഉണ്ടായത് ഒരു പൂച്ച ലെനിൻഗ്രാഡിലൂടെ കടന്നുപോയത്ര നിശബ്ദമായിട്ടായിരുന്നു.എന്നാൽ അതിലും വലിയശബ്ദം ചിലപ്പോൾ മോസ്കോയിലെ പുരാവസ്തു ശേഖരങ്ങൾ ഗോർബച്ചേവ് ലോകത്തിന് മുന്നിൽ തുറന്നുവെച്ചപ്പോൾ കേട്ടിട്ടുണ്ടാകും. ഞാനും പ്രതികരിക്കാതിരുന്നാൽ ഈ പ്രസ്ഥാനം കേരളത്തിൽ ഒരു ദുരന്തമായി മാറും എന്നത് ഉറപ്പാണ്. ഇതാണ് ശക്തിയുടെ ന്യായം.

വി.എസ്.അച്ചുതാനന്ദൻ തന്നെ ഇപ്പോഴും നിഴൽ പോലെ പിന്തുടരുന്നതായി പിണറായി വിജയൻ കരുതുന്നു. വി.എസിന് ഓർമ്മയില്ലെങ്കിലും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർ ഇന്നും സജീവമാണ്.കെ.എം.ഷാജഹാന് ശേഷമാണ് ശക്തിധരൻ പിണറായിക്കെ
തിരെ രംഗത്തെത്തുന്നത്. ശക്തിധരൻെറ വാക്കുകൾക്ക് കാരിരുമ്പിൻെ ശക്തിയാണ്.ശക്തിധരനെ കേരളം കണ്ണടച്ച് വിശ്വസിക്കുന്നു എന്ന സംശയം പിണറായിക്ക് അറിയാം. ഇത് മറികടക്കുക എളുപ്പമല്ലെന്നും പിണറായി വിശ്വസിക്കുന്നു. .ഇവർക്കെല്ലാം ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. അത് പിണറായിയാണ്.

തന്റെ ശതുക്കൾ ആരാണെന്ന് വി എസിന് അറിയാമായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. എന്നാൽ പിണറായിക്ക് തന്റെ ശുതുക്കളെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നതാണ് ഏറ്റവും ദയനീയമായ കാര്യം. കൊല്ലം, ആലപ്പുഴ ജില്ലാ സമ്മേളനങ്ങളിൽ വിമത ശബ്ദങ്ങളാണ് ഉയർന്നു കേട്ടത്. സുധാകരനും തോമസ് ഐസക്കുമൊക്കെ കാതിരിക്കുന്നത് പിണറായി യുഗത്തിന്റെ അന്ത്യമാണ്.പ്രായത്തിന്റെ പേരിൽ തന്നെ വെട്ടിയവർ അതേ ആനുകൂല്യം പിണറായിക്ക് നൽകുമ്പോൾ സുധാകരന്റെ കണ്ഠമിടറാതിരിക്കുന്നത് എങ്ങനെയാണ്?

സുധാകരനും സംഘവും കാത്തിരിക്കുന്നത് പിണറായിയുടെ ഏകാധിപത്യം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ്. അതിനാൽ ഇനി പിണറായിയെ വെട്ടുക ഏത് അജ്ഞാത ശത്രുവാണെന്ന് കണ്ടറിയണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (1 hour ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (1 hour ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (1 hour ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (1 hour ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (3 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (3 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (4 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (5 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (5 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (5 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (5 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (5 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (5 hours ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (6 hours ago)

Malayali Vartha Recommends