ഇരട്ടക്കൊലപാതകത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ.. കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്...അച്ഛന്റെ വെട്ടേറ്റ് അമ്മ മരിച്ചതും..തണലറ്റുപോകുന്നത് ഈ കുഞ്ഞുങ്ങൾക്കാണ്..

കൊലപാതക പരമ്പരകൾ കേട്ട് മലയാളികളുടെ മനസ് മരവിച്ചിരിക്കുകയാണ് . കൊലപ്പെടുത്തുന്നതെല്ലാം സ്വന്തം ഉറ്റവരെയും .
ഒൻപതും ആറും വയസ്സുള്ള കുഞ്ഞുങ്ങൾ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംശയത്തിന്റെപേരിൽ വീട്ടിൽ അച്ഛനും അമ്മയും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാകുന്നത്. കലഞ്ഞൂർ പാടം എരുത്വാപ്പുഴയിലുണ്ടായ ഇരട്ടക്കൊലപാതകത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.കുട്ടികളുടെ അച്ഛൻ ബൈജുവും അമ്മ വൈഷ്ണയും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് വൈഷ്ണ സമീപത്തെ വിഷ്‍ണുവിന്റെ വീട്ടിലേക്ക് ചെല്ലുന്നത്.
പിന്നീടാണ് ബൈജുവിന്റെ കൈയിലിരുന്ന വെട്ടുകത്തിയിൽ രണ്ട് ജീവനുകൾ ഇല്ലാതായത്. ഇവിടെ വേദനിക്കുന്ന ഓർമ്മകളുമായി കണ്ണീർക്കാഴ്ചയായിമാറുന്നത് ഈ രണ്ട് കുരുന്നുകുഞ്ഞുങ്ങളുടെ ജീവിതമാണ്.അച്ഛന്റെ വെട്ടേറ്റ് അമ്മ മരിച്ചതും ഈ കേസിൽ അച്ഛൻ ജയിലിലാകുമ്പോഴും തണലറ്റുപോകുന്നത് ഈ കുഞ്ഞുങ്ങളുടെ സംരക്ഷണവും ഭാവിജീവിതവുമാണ്. .കഞ്ഞുങ്ങളെകണ്ട ബന്ധുക്കളും അയൽവാസികളും അവരുടെ മുൻപിൽവച്ച് ഈ ദുരന്തത്തെക്കുറിച്ച് സംസാരിക്കുന്നതിനുപോലും തയ്യാറായിട്ടുമില്ല.
കൈപിടിച്ചുകയറ്റുവാൻ അമ്മ അരികിൽ ഇല്ലെന്നറിയാതെ അവർ എല്ലാവരുടെയും മുഖത്തേക്ക് നോക്കുന്നു.കുട്ടിക്കാലംമുതൽ പാടം പ്രദേശത്ത് ഒരുമിച്ച് കളിച്ചുവളർന്നതാണ് വിഷ്ണുവും ബൈജുവും. മരംമുറിക്കൽ ഉൾപ്പെടെയുള്ള ജോലിക്ക് പോകുന്നതും ഇരുവരും ഒരുമിച്ചുതന്നെ. കൊലപാതകത്തിന് അരമണിക്കൂർ മുൻപുവരെ ഒരുമിച്ച് കാര്യം പറഞ്ഞിരുന്നവർ.ഇതുതന്നെയാണ് ബൈജുവും വൈഷ്ണയും തമ്മിൽ ഉണ്ടായിരുന്നതും. സ്‌കൂൾതലം മുതൽ സ്നേഹിച്ച് ഒപ്പം ചേർന്നതാണ് ഇരുവരും. ഇതിനുശേഷമാണ് പത്തുവർഷം മുൻപ് ബൈജുവിന് ഒപ്പം വൈഷ്ണ ഇറങ്ങിച്ചെന്ന് വിവാഹിതരായത്. ഇത്തരത്തിലുള്ള സൗഹൃദവും പ്രണയവുമാണ് അവിഹിതമെന്ന സംശയത്തെ തുടർന്ന് ഒരു വെട്ടുകത്തിയുടെ മൂർച്ചയിൽ ഇല്ലാതായത്.
ഞായറാഴ്ച രാവിലെ മുതൽ പാടം പടയണിപ്പാറ ക്ഷേത്രത്തിന്റെ നിർമാണ ആവശ്യത്തിനുള്ള തടിമുറിക്കുന്ന ജോലിയിൽ ബൈജുവും വിഷ്ണുവും ഒരുമിച്ചുണ്ടായിരുന്നു.ഇവിടെനിന്ന് രാത്രി 10.30-നാണ് ഇരുവരും വീടുകളിലേക്ക് പിരിഞ്ഞത്. അതിനു ശേഷമാണ് ഈ ദുരന്തം സംഭവിച്ചത്.ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കുമ്പോഴാണ് വൈഷ്ണയുടെ കയ്യിലെ രഹസ്യ ഫോണ്‍ ബൈജു കണ്ടെത്തിയത്. പിടിച്ചുവാങ്ങി പരിശോധിച്ചപ്പോള്‍ അതില്‍ വിഷ്ണുവിന് അയച്ച വാട്‌സ്ആപ്പ് മെസ്സേജുകള്‍ മാത്രമാണ്. രഹസ്യ ചാറ്റുകളുടെ പേരില്‍ പിന്നീട് ബൈജുവും വൈഷ്ണവിയും തമ്മില്‍ പൊരിഞ്ഞ വഴക്കായി. അടി കിട്ടുമെന്ന് ഉറപ്പായപ്പോള്‍ വൈഷ്ണയിറങ്ങി തൊട്ടടുത്തുള്ള വിഷ്ണുവിന്റെ വാടകവീട്ടിലേക്ക് എത്തി.
https://www.facebook.com/Malayalivartha

























