കൊച്ചിയിൽ സഹോദരിയെ പീഡിപ്പിച്ച് 9-ാം ക്ലാസുകാരൻ... കൊച്ചി പാലാരിവട്ടത്താണ് 12 വയസുകാരി പീഡനത്തിന് ഇരയായത്... സഹോദരൻ ലഹരിക്ക് അടിമയാണെന്നും ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നതിലെ പ്രധാന കണ്ണിയാണെന്നും പൊലീസ്..

താമരശ്ശേരിയില്‍ സംഘം ചേര്‍ന്ന് വിദ്യാര്‍ഥികള്‍ ആക്രമിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് ഷഹബാസിന്റെ കാര്യമോര്‍ക്കുമ്പോള്‍ എന്താണ് നമ്മുടെ കുട്ടികള്‍ക്ക് പറ്റിയതെന്നോര്‍ത്ത് തരിച്ചിരിക്കുകയാണ് കേരളം.സ്വന്തം സഹപാഠികൾ തന്നെ യാതൊരു കുറ്റബോധവും ഇല്ലാതെ മാരകമായ ആയുധം ഉപയോഗിച്ച് സംഘം ചേർന്ന് വന്നു ആക്രമിച്ച് കൊലപ്പെടുത്തിയത് . അതിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടയിൽ . ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കുന്ന വാർത്ത കൂടി വരികയാണ് . കൊച്ചിയിൽ സഹോദരിയെ പീഡിപ്പിച്ച് 9-ാം ക്ലാസുകാരൻ. കൊച്ചി പാലാരിവട്ടത്താണ് 12 വയസുകാരി പീഡനത്തിന് ഇരയായത്.
സഹോദരനായ ഒൻപതാം ക്ലാസുകാരനെതിരെ പൊലീസ് കേസെടുത്തു. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.9-ാം ക്ലാസുകാരനായ സഹോദരൻ ലഹരിക്ക് അടിമയാണെന്നും ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നതിലെ പ്രധാന കണ്ണിയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി സുഹൃത്തിനോട് പറയുകയായിരുന്നു. ഇത് പിന്നീട് സ്കൂൾ അധികൃതർ അറിഞ്ഞതോടെയാണ് പൊലീസിനെ സമീപിച്ചത്.പീഡിപ്പിക്കപ്പെട്ട കാര്യം വീട്ടിൽ പറയാൻ ഭയമായതിനാൽ കുട്ടി ആരോടും വിവരം പറഞ്ഞിരുന്നില്ല. പിന്നീട് സ്വകാര്യഭാഗങ്ങളിൽ അടക്കം വേദന വന്നതോടെയാണ് പീഡനവിവരം പെൺകുട്ടി സഹപാഠിയോട് പറഞ്ഞത്.
വിവരം അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടതോടെകൗൺസിലിംഗ് നൽകുകയും ചൈൽഡ് ലൈനിൽ അറിയിക്കുകയുമായിരുന്നു.ഇന്നലെ തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു . വട്ടിയൂര്‍ക്കാവ് മരുതന്‍കുഴിയിൽ ദര്‍ശനീയം വീട്ടില്‍ രതീഷ്, രാജലക്ഷ്മി ദമ്പതികളുടെ ഏക മകന്‍ ദര്‍ശനാ(17)ണ് മരിച്ചത്. രാവിലെ വീടിന്റെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ദര്‍ശന്റെ കിടപ്പുമുറിയിലെ മേശയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പരീക്ഷയ്ക്കായി എല്ലാം പഠിച്ചിരുന്നുവെങ്കിലും റിവിഷന്‍ ചെയ്‌ത സമയത്ത് ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. അച്ഛനും അമ്മയും വിഷമിക്കരുത്. രണ്ട് പേരും തന്നെ ഒന്നിനും ബുദ്ധിമുട്ടിച്ചിട്ടില്ല.
ബുദ്ധിമുട്ടിച്ചിരുന്നുവെങ്കിൽ താൻ എന്തെങ്കിലും ആകുമായിരുന്നു. കഠിന ഹൃദയനല്ലാത്തതിനാല്‍ യാത്രയാകുന്നു. സിനിമയില്‍ കാണുന്നതുപോലെ കൂട്ടുകാര്‍ വലിയ ആള്‍ക്കാര്‍ ആകണമെന്നും കുറിപ്പിൽ പറയുന്നുണ്ട്.ഇന്നലെ രാത്രിയിൽ ദര്‍ശന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചിരുന്നു. വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് ദര്‍ശന്‍. പ്ലസ് വണ്‍ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാർത്ഥി കൂടിയായിരുന്നു ദര്‍ശൻ.ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ കുട്ടികള്‍ക്ക് കാര്യമായ മാറ്റമുണ്ടായിട്ടുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കുമിപ്പോള്‍ സംശയമില്ല.
പണ്ടൊക്കെ കുട്ടികള്‍ കൂട്ടുകൂടിയിരുന്നത് സ്നേഹത്തിനുംകരുതലിനുമൊക്കെയായിരുന്നെങ്കില്‍ ഇന്ന് ഇത് മത്സരത്തിനും അടിയുണ്ടാക്കാനും തല്ലിക്കൊല്ലാനുമൊക്കെയായി മാറിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ നമ്മുക്ക് അതിനെ എതിർക്കാൻ സാധിക്കില്ല . അതുപോലുള്ള വാര്‍ത്തകളാണ് കേരളത്തില്‍ ഒരാഴ്ചക്കിടയില്‍ കേള്‍ക്കേണ്ടി വന്നത്. തിങ്കളാഴ്ച നിയസഭയെ വരെ പ്രക്ഷുബ്ധമാക്കിയ ഈ വിഷയത്തില്‍ ഭരണ-പ്രതിപക്ഷ പോരുണ്ടായെങ്കിലും കുട്ടികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം സംബന്ധിച്ച് ഇരുപക്ഷങ്ങള്‍ക്കും ഏക അഭിപ്രായം തന്നെയാണ്. ഗൗരവമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാവണമെന്ന്.
https://www.facebook.com/Malayalivartha

























