കൊച്ചുവേളിയില്‍ തിമിംഗല സ്രാവ് വലയില്‍ കുരുങ്ങി കരയ്ക്കടിഞ്ഞു..രണ്ട് സ്രാവുകള്‍ ഉണ്ടായിരുന്നെങ്കിലും ഒരെണ്ണം കടലിലേക്ക് നീന്തിപ്പോയി...ബോട്ടില്‍ കെട്ടിവലിച്ച് രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്..

വീണ്ടും കരക്കടിഞ്ഞ് തിമിംഗല സ്രാവ് . തിരുവനന്തപുരം കൊച്ചുവേളിയില്‍ തിമിംഗല സ്രാവ് വലയില്‍ കുരുങ്ങി കരയ്ക്കടിഞ്ഞു. രാവിലെ എട്ടുമണിയോടെ കൊച്ചുവേളി സ്വദേശി ബൈജുവിന്റെ വലയിലാണ് തിമിംഗല സ്രാവ് കുടുങ്ങിയത്. രണ്ട് സ്രാവുകള്‍ ഉണ്ടായിരുന്നെങ്കിലും ഒരെണ്ണം കടലിലേക്ക് നീന്തിപ്പോയി. വല വലിച്ചു കയറ്റുമ്പോഴാണ് വലയ്ക്കുള്ളിലെ സ്രാവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.ഏകദേശം രണ്ടായിരം കിലോയോളം വരുമെന്നാണ് കരുതുന്നത്. വല മുറിച്ച് കൂറ്റന്‍ തിമിംഗല സ്രാവിനെ കടലിലേക്ക് ഒഴുക്കിവിടാന്‍ ശ്രമിച്ചെങ്കിലും തിരയില്‍പ്പെട്ട് മണലില്‍ ഉറച്ച് രക്ഷപ്പെടാനാകാതെ വരികയായിരുന്നു.
വൈല്‍സ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവര്‍ത്തകരും മത്സ്യതൊഴിലാളികളും സ്രാവിനെ കടലിലേയ്ക്ക് നീക്കാനുള്ള ശ്രമം തുടരുകയാണ്. വേലിയിറക്കം ആയതിനാല്‍ തന്നെ സ്രാവിനെ തിരികെ കടലിലേക്ക് വിടാനുള്ള ശ്രമം ദുഷ്കരമാണ്.ബോട്ടില്‍ കെട്ടിവലിച്ച് രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഇനത്തിലുള്ള സ്രാവായതിനാല്‍ പോലീസിലും വനം വകുപ്പിലും വിവരമറിയിച്ചിട്ടുണ്ട്.ഇതിനു മുൻപും തീരത്ത് തിമിംഗല സ്രാവ് കരക്കെത്തി.കരയോടടുക്കുമ്പോൾ ജീവനുണ്ടായിരുന്ന സ്രാവിനെ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് തള്ളിവിടാൻ ശ്രമിച്ചു എങ്കിലും പോകാൻ കഴിയാതെ വന്നു.
തുടർന്ന് ജീവൻ നഷ്ടമായതായി. ലോകത്തിലെ ഏറ്റവും വലിയ മത്സ്യമെന്ന് അറിയപ്പെടുന്നവനാണ് കണ്മുന്നില്. തിമിംഗലസ്രാവ്!തിമിംഗല സ്രാവാണ് സമുദ്രത്തിലെ ഏറ്റവും വലിയ മത്സ്യം എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് സംശയമുണ്ടാവും. നീലതിമിംഗലമല്ലേ ഏറ്റവും വലിയ സമുദ്രജീവി, പിന്നെയെന്തുകൊണ്ടാണ് തിമിംഗല സ്രാവിനെ വലിയ മീനെന്നു വിളിക്കുന്നത്? അതിനൊരു കാരണമുണ്ട്. സമുദ്രജീവികളില്‍ സ്രാവ് മത്സ്യവിഭാഗത്തിലും തിമിംഗലം സസ്തനി വിഭാഗത്തിലുമാണ്. തിമിംഗലം കുഞ്ഞുങ്ങളെ പ്രസവിക്കും, അതിനെ മുലയൂട്ടും, ശ്വാസകോശം വഴി ശ്വസിക്കും. എന്നാല്‍ തിമിംഗല സ്രാവ് അതുപോലല്ല. സസ്തനിയുടെ ജീവിതരീതിയല്ല അതിന്.
https://www.facebook.com/Malayalivartha

























