കടബാധ്യതയാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഫാൻ; മറ്റെന്തെങ്കിലും കാരണം കൊലപാതകത്തിന് പിന്നിൽ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാതെ അന്വേഷണ സംഘം

കടബാധ്യതയാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലേക്ക് അഫാനെ നയിച്ചതെന്ന് അന്വേഷണസംഘം ഉറപ്പിക്കുമ്പോഴും മറ്റെന്തെങ്കിലും കാരണം കൊലപാതകത്തിന് പിന്നിൽ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല .
ഓടി നടന്നു 6 പേരെ ഉപദ്രവിക്കുമ്പോൾ അതിൽ 5 പേർ കൊല്ലപ്പെടുമ്പോൾ അതിനു പിന്നിൽ മറ്റെന്തെങ്കിലും തരത്തിൽ ഉള്ള പകയോ മറ്റെന്തെങ്കിലും തരത്തിൽ ഉള്ള തക്കതായ കാരണങ്ങളോ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് പോലീസ് നിഗമനം. ഇത്രയും കാലം അഫാൻ ആശുപത്രിയിൽ ആയിരുന്നു അതുകൊണ്ട് തന്നെ പ്രതിയെ വിശദമായി ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല.
കൊലപാതങ്ങൾക്കു പിന്നിൽ മറ്റെന്തെങ്കിലും കാരണംകൂടി ഉണ്ടെങ്കിൽ അഫാനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്താലെ അറിയാൻ കഴിയുള്ളൂവെന്ന് അന്വേഷണോദ്യോഗസ്ഥനായ വെഞ്ഞാറമൂട് എസ്.എച്ച്.ഒ. അനൂപ് കൃഷ്ണ വ്യക്തമാക്കിയിരിക്കുകയാണ്. റഹീമിനെയും അഫാനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. മൊഴികളിൽ വൈരുധ്യമുള്ളതിനാലാണ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























