മദ്യലഹരിയില്‍ 11 കാരനെ ക്രൂരമായി മര്‍ദിച്ച് പിതാവ്

മദ്യലഹരിയില്‍ 11 കാരനെ ക്രൂരമായി മര്‍ദിച്ച് പിതാവ്. ഇന്‍സ്ട്രുമെന്റ് ബോക്സും പുസ്തകവും കളഞ്ഞു പോയതിനാണ് മകനെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ 11 കാരന്റെ കൈത്തണ്ടയ്ക്ക് പൊട്ടലുണ്ട്. കളമശ്ശേരി തോഷിബ ജംക്ഷനില്‍ താമസിക്കുന്ന ശിവകുമാറാണ് 11 വയസ്സുകാരനായ മകനോട് അതിക്രൂരമായി പെരുമാറിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു. കളമശ്ശേരി പൊലീസ് ശിവകുമാറിനെ അറസ്റ്റ് ചെയ്തു. തമിഴ്നാട് വെല്ലൂര്‍ സ്വദേശികളാണ്. കുറച്ചു കാലമായി ഇവര്‍ കളമശേരിയില്‍ താമസിക്കുകയാണ്.
രണ്ടാം തവണയാണ് ബോക്സും പുസ്തകവും കളഞ്ഞുപോകുന്നതെന്ന് പറഞ്ഞാണ് ശിവകുമാര്‍ മകനെ അടിച്ചത്. വടി കൊണ്ട് ശക്തിയായി അടിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ടായത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha

























