ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം: കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി

സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി. കൃത്യമായി കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ബോധിപ്പിക്കുമെന്ന് സമരപന്തലിലെത്തിയ സുരേഷ് ഗോപി ആശാ വര്‍ക്കര്‍മാരോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കൂടിക്കാഴ്ച.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നടന്ന കൂടിക്കാഴ്ച ഇരുപതു മിനിറ്റോളം നീണ്ടു. ആശാ വര്‍ക്കര്‍മാരുടെ ആശങ്കകള്‍ ആരോഗ്യമന്ത്രിയെ ബോധ്യപ്പെടുത്തിയതായി സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാന സര്‍ക്കാരാണ് സമരം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രണ്ടുതവണയാണ് സുരേഷ് ഗോപി ആശാവര്‍ക്കര്‍മാരുടെ സമരപന്തല്‍ സന്ദര്‍ശിച്ചത്.
https://www.facebook.com/Malayalivartha

























