യുവതിയെ കടയില്‍ കയറി കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

ചാലക്കുടിയില്‍ യുവതിയെ കടയില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. നെല്ലായി പന്തല്ലൂര്‍ സ്വദേശിയായ പാണപറമ്പില്‍ സലീഷ് ആണ് അറസ്റ്റിലായത്. സംശയത്തെ തുടര്‍ന്നാണ് പ്രതി ഭാര്യയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കടയിലേക്ക് അതിക്രമിച്ചുകയറിയ പ്രതി അരയില്‍ ഒളിപ്പിച്ച കത്തിയെടുത്ത് യുവതിയെ ആക്രമിക്കുകയായിരുന്നു. മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ് സംഭവം. ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയാണ് ആക്രമണത്തിനിരയായത്.
പ്രതിയുടെ ആക്രമണത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും പലതവണ കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചു. യുവതി നിലത്തുവീണശേഷവും കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. ഇതിനിടയില്‍ ആളുകള്‍ ബഹളം കേട്ട് എത്തിയതോടെ പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. ഒളിവില്‍ പോയ പ്രതിയെ കൊടകര പോലീസും ചാലക്കുടി പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. സംഭവത്തിനുശേഷം യുവതി ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























