കണ്ണൂര്‍ വനിതാ ജയിലിന് മുകളിലൂടെ അജ്ഞാത ഡ്രോണ്‍

കണ്ണൂര്‍ വനിതാ ജയിലിന് മുകളിലൂടെ അജ്ഞാത ഡ്രോണ്‍. ജയില്‍ സുരക്ഷയ്ക്ക് ഭീഷണിയാവും വിധമാണ് ഡ്രോണ്‍ പറത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
ജയില്‍ കെട്ടിടത്തിനുള്ളിലെ ഓഫീസിനു മുകളിലായി 25 മീറ്റര്‍ ഉയരത്തില്‍ ആയിരുന്നു ഡ്രോണ്‍ പറന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ജയില്‍ ജീവനക്കാരന് സൂപ്രണ്ടിനെ വിവരമറിയിക്കുകയായിരുന്നു. രണ്ടുതവണ ജയില്‍ കെട്ടിടത്തിന് വലം വച്ചാണ് ഡ്രോണ്‍ മടങ്ങിയത്. ഡ്രോണ്‍ പറത്തിയത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
https://www.facebook.com/Malayalivartha

























