കുന്നംകുളത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു; ജനുവരിയില്‍ കുന്നംകുളം ചിറ്റഞ്ഞൂര്‍ കാവിലക്കാട് പൂരത്തിനിടെ രണ്ട് തവണ ആന ഇടഞ്ഞിരുന്നു

കുന്നംകുളത്ത് തെക്കേപ്പുറം മാക്കാലിക്കാവ് അമ്പലത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു. കൊമ്പന്‍ തടത്താവിള ശിവനാണ് ഇടഞ്ഞത്. ചമയം പൂരാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പിനായി എത്തിയ കൊമ്പന്‍ ഇന്ന് വൈകിട്ട് 6.40 നാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞ അനുസരണക്കേട് കാട്ടുകയായിരുന്നു.
ഏറെനേരം കുന്നംകുളം അഞ്ഞൂര്‍ റോഡിലെ കോടതിപ്പടിയില്‍ നിലയുറപ്പിച്ചു. പാപ്പന്മാരും എലിഫന്റ് സ്‌ക്വാഡും ചേര്‍ന്ന് ആനയെ തളക്കാനുള്ള ശ്രമം തുടരുകയാണ്. നാശനഷ്ടങ്ങള്‍ ഒന്നും നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുന്നംകുളം പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
ജനുവരിയില്‍ കുന്നംകുളം ചിറ്റഞ്ഞൂര്‍ കാവിലക്കാട് പൂരത്തിനിടെ രണ്ട് തവണ ആന ഇടഞ്ഞിരുന്നു. കീഴൂട്ട് വിശ്വനാഥന്‍ എന്ന കൊമ്പനാനയാണ് ഇടഞ്ഞത്. പ്രാദേശിക കമ്മിറ്റിയുടെ എഴുന്നള്ളിപ്പിനിടെയായിരുന്നു ആന ആദ്യം ഇടഞ്ഞത്. തുടര്‍ന്ന്, തളച്ചതിന് ശേഷവും വീണ്ടും ആന വിരണ്ടോടി ഉത്സവപ്പറമ്പിലേക്കെത്തി. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ആനപ്പുറത്ത് നിന്നും താഴേക്ക് ചാടിയവര്‍ക്ക് പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha

























