സിനിമകളിലെ വയലന്‍സിന്റെ സ്വാധീനത്തിലാണ് കുട്ടികള്‍ അക്രമവാസന പ്രകടിപ്പിക്കുന്നതെന്ന് പറയാന്‍ പറ്റില്ലെന്ന് നടന് ജഗദീഷ്

പരിവാര്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് അടുത്തിടെയുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് പതികരിച്ച് നടന് ജഗദീഷ്. സിനിമകളിലെ വയലന്‍സിന്റെ സ്വാധീനത്തിലാണ് കുട്ടികള്‍ അക്രമവാസന പ്രകടിപ്പിക്കുന്നതെന്ന് പറയാന്‍ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. വയലന്‍സുള്ള, അഡള്‍ട്ട്സ് ഒണ്‍ലി ചിത്രങ്ങള്‍ കുട്ടികള്‍ കാണാന്‍പാടില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് വളരെ ശക്തമായി പറഞ്ഞിട്ടുണ്ട്.
എന്നിട്ടും അത്തരം ചിത്രങ്ങള്‍ കുട്ടികള്‍ കാണുന്നുണ്ടെങ്കില്‍ അവരുടെ രക്ഷിതാക്കളും ഉണര്‍ന്ന് പ്രവര്ത്തിക്കേണ്ടതായിട്ടുണ്ടെന്ന് ജഗദീഷ് അഭിപ്രായപ്പെട്ടു. സിനിമകളിലെ വയലന്‍സിന്റെ സ്വാധീനത്തിലാണ് കുട്ടികള്‍ അക്രമവാസന പ്രകടിപ്പിക്കുന്നതെന്ന് പറയാന്‍ പറ്റില്ലെന്നും വളരെ അക്രമം നിറഞ്ഞ വീഡിയോ ഗെയിമുകളുണ്ടെന്നും താരം അഭിപ്രായപ്പെട്ടു.
ഒരു വീഡിയോയില്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ അവര്‍ക്കിഷ്ടപ്പെട്ട ലഹരി ബ്രാന്‍ഡിനെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നത് കേട്ടപ്പോള്‍ ഷോക്കും സങ്കടവുമുണ്ടായി. ലഹരിക്കെതിരെയും അക്രമങ്ങള്‍ക്കെതിരെയും ആര് മുന്നോട്ടുവന്നാലും അവര്‍ക്ക് പിന്തുണ നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പട്ടു.
'സിനിമ മാത്രമാണ് ഇതിനെല്ലാം കാരണമെന്ന് പറയാന്‍ പറ്റില്ല. നമുക്ക് ചുറ്റുമുള്ളതും വേറൊരിടത്ത് നടക്കുന്നതുമായ സംഭവങ്ങളും നമ്മളെ സ്വാധിനിച്ചേക്കാം. അമേരിക്കയില്‍ ഒരു വിദ്യാര്‍ത്ഥി സഹപാഠികളായ 25-30 പേരെ വെടിവെച്ചുകൊല്ലുന്ന വാര്‍ത്ത കണ്ടാല്‍ തീര്‍ച്ചയായും അതിവിടത്തെ ഒരു കുട്ടിയെ സ്വാധിനിക്കില്ലേ സിനിമ സ്വാധീനിക്കുന്നതുപോലെത്തന്നെ ഒരു സംഭവത്തിന്റെ ദൃശ്യം നമ്മള് കാണുന്നുണ്ട്. നാഷണല്‍ ജ്യോഗ്രഫിക് ചാനലില്‍ ഒരു സിംഹം മാനിനെ പിടിക്കുന്നതുകണ്ടാല് വിഷമം വരികയും നമ്മള് കണ്ണടയ്ക്കുകയുംചെയ്യും. ഇതേ കാര്യത്തെ ആവേശത്തോടെ കാണുന്നവരുമുണ്ട്. ഇത്തരം വയലന്‍സ് ഇഷ്ടപ്പെടുന്നവരില്‍ ആ ദൃശ്യം സ്വാധീനംചെലുത്തും.
നമ്മള് വേണ്ടെന്നുവെച്ചാല്ത്തന്നെയും ഒടിടിയില്‍ വരുന്ന അന്യഭാഷാ ചിത്രങ്ങളില്‍ വയലന്സുണ്ടാവും. അതുകണ്ട് സ്വാധീനിക്കപ്പെടാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിസം സ്വീകരിക്കാന്‍ ആവശ്യപ്പെട്ട ലഗേ രഹോ മുന്നാഭായ് എന്ന ചിത്രം ഇറങ്ങിയിട്ടുണ്ടിവിടെ. തിന്മ കണ്ടാല്‍ മാത്രം സ്വാധീനിക്കപ്പെടുമെന്നും നന്മ കണ്ടാല്‍ സ്വാധീനിക്കപ്പെടില്ല എന്ന് പറയാന്‍ പറ്റില്ല.
മാര്‍ക്കോയില്‍ ഞാനല്ല, എന്റെ കഥാപാത്രമാണ് വയലന്‍സിന് കൂട്ടുനില്‍ക്കുന്നത്. അപ്പോള്‍ പ്രേക്ഷകരിഷ്ടപ്പെടുന്നത് ടോണി ഐസക്കിനെയാണോ അതോ ജഗദീഷിനെയാണോ ജഗദീഷ് എന്ന വ്യക്തി ഒരിക്കലും വയലന്സിനുവേണ്ടി സംസാരിച്ചിട്ടില്ല. സ്കൂളിലായാലും കോളേജിലായാലും സ്നേഹത്തിന്റെ സന്ദേശമാണ് ഞാന്‍ കൊടുക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ജഗദീഷിന്റെ സന്ദേശം തിരസ്കരിച്ചിട്ട് ടോണി ഐസക്കിന്റെ സന്ദേശം സ്വീകരിക്കുന്ന പ്രേക്ഷകരെന്നത് തര്‍ക്ക വിഷയം തന്നെയാണ്.' ജഗദീഷ് പറഞ്ഞു.
സ്കൂളുകളുടേയും കോളേജുകളുടേയും അടുത്താണ് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് വില്‍ക്കുന്നത്. ഇതിനായി കോഡ് ഭാഷ വരെയുണ്ടെന്നാണ് കേള്‍ക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥിനികള്‍ അവര്‍ക്കിഷ്ടപ്പെട്ട ലഹരി ബ്രാന്‍ഡിനെക്കുറിച്ച് പരസ്യമായി സംസാരിക്കുന്ന വീഡിയോ കണ്ടിട്ടുണ്ട്. അത് കേട്ടപ്പോള്‍ ഷോക്കും സങ്കടവുമുണ്ടായി. അത് വനിതകളായതുകൊണ്ടോ വിദ്യാര്ത്ഥിനികളായതോകൊണ്ടോ അല്ല. ഇത്തരം കാര്യങ്ങള്‍ക്ക് സമൂഹം നല്കുന്ന സ്വീകാര്യതയാണ്. ഇത്തരം കാര്യങ്ങള്‍ക്ക് തടയിടാന്‍ ആരെല്ലാം എന്തൊക്കെ നീക്കംനടത്തിയാലും അതിന് പിന്തുണനല്‍കുകയാണ് വേണ്ടത്. ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചോര്‍ത്ത് അഹങ്കരിക്കാന്‍ യാതൊരു നിര്‍വാഹവുമില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























