വല്ലാത്ത ആവേശം... വിരാട് കോലി (84)യുടെ നിറവില്‍ ഓസീസിനെ 4 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍; ഓസ്‌ട്രേലിയ പുറത്ത്

ആവേശകരമായ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് വിജയം. സെഞ്ചറിയിലേക്കുള്ള കുതിപ്പിനിടെ 16 റണ്‍സ് അകലെ വീണുപോയ വിരാട് കോലി, അര്‍ഹിച്ച അര്‍ധസെഞ്ചറിക്ക് അഞ്ച് റണ്‍സ് അകലെ വീണുപോയ ശ്രേയസ് അയ്യര്‍, സെഞ്ചറിയുടെ വക്കോളമെത്തിയ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട്, അര്‍ധസെഞ്ചറിയുടെ വക്കിലെത്തിയ നാല്, അഞ്ച് വിക്കറ്റുകളിലെ കൂട്ടുകെട്ടുകള്‍...
ആവേശകരമായ സെമി പോരാട്ടത്തില്‍ നാലു വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ മറികടന്നത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 49.3 ഓവറില്‍ 264 റണ്‍സിന് പുറത്തായപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ 11 പന്തും നാലു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍, ദക്ഷിണാഫ്രിക്ക ന്യൂസീലന്‍ഡ് രണ്ടാം സെമിഫൈനല്‍ വിജയികളാകും ഇന്ത്യയുടെ എതിരാളികള്‍.
ലോകകപ്പും ചാംപ്യന്‍സ് ട്രോഫിയും ഉള്‍പ്പെടെയുള്ള ഐസിസി ഏകദിന ടൂര്‍ണമെന്റുകളുടെ നോക്കൗട്ടില്‍, ഓസീസിനെതിരെ ഏതൊരു ടീമും പിന്തുടര്‍ന്നു ജയിക്കുന്ന ഉയര്‍ന്ന സ്‌കോറെന്ന സ്വന്തം റെക്കോര്‍ഡ് ഇതോടെ ഇന്ത്യ ഒന്നുകൂടി പുതുക്കി. 2011ലെ ഏകദിന ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ത്യ 261 റണ്‍സ് പിന്തുടര്‍ന്നു ജയിച്ചതാണ് ഓസീസിനെതിരെ നോക്കൗട്ടുകളിലെ ഉയര്‍ന്ന റണ്‍ചേസ്. ഇത്തവണ അത് 265 റണ്‍സാക്കി ഉയര്‍ത്തിയാണ് ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.
ഒരിക്കല്‍ക്കൂടി സൂപ്പര്‍താരം വിരാട് കോലിയുടെ ചുമലിലേറിയാണ് ഇന്ത്യയുടെ വിജയക്കുതിപ്പ് എന്നത് ശ്രദ്ധേയം. 98 പന്തില്‍ അഞ്ച് ഫോറുകളോടെ 84 റണ്‍സെടുത്ത കോലി തന്നെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 62 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 45 റണ്‍സെടുത്ത് പുറത്തായി. 43 റണ്‍സിനിടെ ഓപ്പണര്‍മാരെ ഇരുവരെയും നഷ്ടമാക്കി തകര്‍ച്ച മുന്നില്‍ക്കണ്ട ഇന്ത്യയെ, മൂന്നാം വിക്കറ്റില്‍ കരുതലോടെ ബാറ്റു ചെയ്ത് 111 പന്തില്‍ 91 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഇരുവരും രക്ഷപ്പെടുത്തിയത്.
കെ.എല്‍. രാഹുല്‍ (34 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറും സഹിതം പുറത്താകാതെ 42), ഹാര്‍ദിക് പാണ്ഡ്യ (24 പന്തില്‍ മൂന്നു സിക്‌സും ഒരു ഫോറും സഹിതം 28) എന്നിവരുടെ അവസാന ഓവറുകളിലെ പ്രകടനവും നിര്‍ണായകമായി. രവീന്ദ്ര ജഡേജ ഒരു പന്തില്‍ രണ്ടു റണ്‍സുമായി രാഹുലിനൊപ്പം പുറത്താകാതെ നിന്നു. അവസാന നിമിഷങ്ങളില്‍ പന്ത്‌റണ്‍സ് അനുപാതം ഒരേ നിലയില്‍ തുടര്‍ന്നത് ചെറിയ തോതില്‍ ടെന്‍ഷന്‍ ഉയര്‍ത്തിയെങ്കിലും, ആദം സാംപ എറിഞ്ഞ 47ാം ഓവറില്‍ ഇരട്ട സിക്‌സറുമായി പാണ്ഡ്യ സമ്മര്‍ദ്ദമകറ്റി. ആറാം വിക്കറ്റില്‍ പാണ്ഡ്യരാഹുല്‍ സഖ്യം 32 പന്തില്‍ 34 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വിജയത്തിന് അരികെ പാണ്ഡ്യ പുറത്തായെങ്കിലും ജഡേജയെ സാക്ഷിനിര്‍ത്തി തകര്‍പ്പന്‍ സിക്‌സറിലൂടെ രാഹുല്‍ തന്നെ വിജയറണ്‍ കുറിച്ചു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ 29 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സെടുത്തു. 30 പന്തില്‍ ഓരോ ഫോറും സിക്‌സും സഹിതം 27 റണ്‍സെടുത്ത അക്ഷര്‍ പട്ടേലിന്റെ പ്രകടനവും നിര്‍ണായകമായി. ശുഭ്മന്‍ ഗില്‍ 11 പന്തില്‍ ഒരു ഫോര്‍ സഹിതം എട്ടു റണ്‍സെടുത്ത് പുറത്തായി. ഓസീസിനായി ആദം സാംപ 10 ഓവറില്‍ 60 റണ്‍സ് വഴങ്ങിയും നേഥന്‍ എല്ലിസ് 10 ഓവറില്‍ 48 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ബെന്‍ ഡ്വാര്‍ഷിയൂസ്, കൂപ്പര്‍ കോണ്‍ലി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 49.3 ഓവറില്‍ 264 റണ്‍സെടുത്തു പുറത്തായിരുന്നു. അര്‍ധ സെഞ്ചറി നേടി തിളങ്ങിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും മധ്യനിര താരം അലക്‌സ് ക്യാരിയുമാണ് ഓസ്‌ട്രേലിയയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 96 പന്തില്‍ 73 റണ്‍സെടുത്തു പുറത്തായ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. 56 പന്തുകള്‍ നേരിട്ട അലക്‌സ് ക്യാരി 60 റണ്‍സെടുത്തും പുറത്തായി. ട്രാവിസ് ഹെഡ് (33 പന്തുകളില്‍ 39), മാര്‍നസ് ലബുഷെയ്ന്‍ (36 പന്തില്‍ 29), ബെന്‍ ഡ്വാര്‍ഷ്യൂസ് (29 പന്തില്‍ 19) എന്നിവരാണ് ഓസ്‌ട്രേലിയയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
സ്‌കോര്‍ നാലില്‍ നില്‍ക്കെ മുഹമ്മദ് ഷമിയുടെ മൂന്നാം ഓവറിലെ അവസാന പന്തു നേരിട്ട കോണ്‍ലിയെ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുല്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ഇന്ത്യയുടെ അപ്പീലില്‍ തുടക്കത്തില്‍ ഔട്ട് അനുവദിച്ചില്ലെങ്കിലും, തേര്‍ഡ് അംപയര്‍ക്കു വിട്ടതോടെ തീരുമാനം അനുകൂലമാകുകയായിരുന്നു. ട്രാവിസ് ഹെഡിനെ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ശുഭ്മന്‍ ഗില്‍ ക്യാച്ചെടുത്തു പുറത്താക്കി. ട്രാവിസ് ഹെഡ് പുറത്തായ ശേഷം 50 പന്തുകളില്‍ ഓസ്‌ട്രേലിയയെ ബൗണ്ടറി നേടാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ അനുവദിച്ചില്ല. അതിന്റെ മാറ്റം സ്‌കോര്‍ ബോര്‍ഡിലും പ്രതിഫലിച്ചു. ആദ്യ 44 പന്തുകളില്‍ (7.4 ഓവറുകള്‍) 50 റണ്‍സെടുത്ത ഓസീസിന് 100 ലെത്താന്‍ 119 പന്തുകള്‍ (19.5 ഓവറുകള്‍) വേണ്ടിവന്നു. രവീന്ദ്ര ജഡേജയുടെ പന്തില്‍ മാര്‍നസ് ലബുഷെയ്ന്‍ എല്‍ബിഡബ്ല്യു ആയി. 11 റണ്‍സെടുത്ത ജോഷ് ഇംഗ്ലിസിനെ ജഡേജ വിരാട് കോലിയുടെ കൈകളിലെത്തിച്ചു. സ്‌കോര്‍ 198ല്‍ നില്‍ക്കെ അര്‍ധ സെഞ്ചറി നേടിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മുഹമ്മദ് ഷമിയുടെ പന്തില്‍ ബോള്‍ഡായി. പിന്നാലെയെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ സിക്‌സടിച്ച് ടീം സ്‌കോര്‍ 200 കടത്തി. എന്നാല്‍ തൊട്ടുപിന്നാലെ അക്ഷര്‍ പട്ടേല്‍ മാക്‌സ്‌വെല്ലിനെ ബോള്‍ഡാക്കി.
ബെന്‍ ഡ്വാര്‍ഷ്യൂസിനെ കൂട്ടുപിടിച്ച് അലക്‌സ് ക്യാരി മികച്ചൊരു കൂട്ടുകെട്ടിനു ശ്രമിച്ചെങ്കിലും അതും അധികനേരം തുടരാന്‍ ഇന്ത്യ അനുവദിച്ചില്ല. 46ാം ഓവറില്‍ 19 റണ്‍സെടുത്ത ഡ്വാര്‍ഷ്യൂസിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി വിക്കറ്റു നേട്ടം രണ്ടാക്കി. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ശ്രമിച്ച അലക്‌സ് ക്യാരിയെ ശ്രേയസ് അയ്യര്‍ റണ്‍ഔട്ടാക്കി. ഇന്ത്യയ്ക്കായി പേസര്‍ മുഹമ്മദ് ഷമി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
"
https://www.facebook.com/Malayalivartha

























