പൂക്കോട്ട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണം ഈ മാസം 31 നകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

പൂക്കോട്ട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണം ഈ മാസം 31 നകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. മെയ് 19 വരെ സമയം അനുവദിക്കണമെന്നായിരുന്നു സര്‍വകലാശാലയുടെ ആവശ്യം.
കേസിലെ പ്രതികള്‍ക്ക് മണ്ണുത്തി ക്യാംപസില്‍ പ്രവേശനം അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സിദ്ധാര്‍ഥന്റെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷന് ബെഞ്ച് നേരത്തെ ഉത്തരവിറക്കിയിട്ടുണ്ടായിരുന്നു. പ്രതികളുടെ പ്രവേശനം വിലക്കിയ ഇടക്കാല ഉത്തരവ് തുടരുന്നതാണ്.
"
https://www.facebook.com/Malayalivartha

























