എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ വാദം ഹൈക്കോടതി തള്ളിയതോടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം....

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ വാദം ഹൈക്കോടതി തള്ളിയതോടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം....
സി.ബി.ഐ അന്വേഷണ ആവശ്യം തള്ളിയതോടെ നേരത്തെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറി വിട്ടു കിട്ടുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ എ.സി.പി ടി.കെ രത്നകുമാര്‍ അപേക്ഷ നല്‍കും.
കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ജീവനൊടുക്കിയത് 2023 ഒക്ടോബര്‍ 14ന് നടന്ന യാത്രയയപ്പ് യോഗത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അധിക്ഷേപിച്ചതു കാരണമാണെന്നാണ് കുറ്റപത്രം നല്കുന്ന സൂചന. അതിനാല്‍ ദിവ്യമാത്രമാണ് കേസിലെ പ്രതി.
നവീനെതിരെ കൈകൂലിയാരോപണം ഉന്നയിച്ച ശ്രീകണ്ഠാപുരം ചെങ്ങളായി സ്വദേശി ടി.വി.പ്രശാന്തനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.ആത്മഹത്യാ പ്രേരണയാണ് ദിവ്യയ്ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം.
കേസ് ഡയറി കിട്ടിയാലുടന്‍ കുറ്റപത്രത്തിന് അന്തിമരൂപം നല്‍കും.ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കുക. അന്വേഷണത്തില്‍ പിഴവുകളില്ലെന്നാണ് ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ നിരീക്ഷണം. ഈ സാഹചര്യത്തിലാണ് ഉടന്‍ കുറ്റപത്രം നല്കാന് അന്വേഷണ സംഘം തീരുമാനിച്ചത്.
ഡി.ഐ.ജി. ജി.എച്ച്.യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തീകരിച്ചത്. . കൊലപാതകമെന്ന കുടുംബത്തിന്റെ പരാതി പരിഗണിച്ചും അന്വേഷണം നടന്നിട്ടുണ്ടായിരുന്നു. ഒരാഴ്ചക്കുള്ളില്‍ കുറ്റപത്രം തയ്യാറാക്കി ഡി.ഐ.ജിയുടെ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം.
"
https://www.facebook.com/Malayalivartha

























