കോടികളുടെ പാതി വില ഓഫര്‍ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതി സായി ഗ്രാമ ട്രസ്റ്റ് ചെയര്‍മാര്‍ അനന്തകുമാറിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ പോലീസ് റിപ്പോര്‍ട്ട് ഇന്നലെ ചൊവ്വാഴ്ചയും ഹാജരാക്കിയില്ല ... പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശത്തിനായി ഹര്‍ജി 6 ന് പരിഗണിക്കും

സ്കൂട്ടര്‍, ലാപ്ടോപ്പ്, തയ്യല്‍ മെഷീന് എന്നിവ പാതി വിലയ്ക്ക് നല്‍കാമെന്ന് വിശ്വസിപ്പിച്ച് സംസ്ഥാനത്തുടനീളമായി കോടികള്‍ പിരിച്ചെടുത്ത് വഞ്ചിച്ച പാതി വില ഓഫര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റ് ഭയന്ന് രണ്ടാം പ്രതിയും ജീവകാരുണ്യ സംഘടനയായ സായി ഗ്രാമം ട്രസ്റ്റ് ചെയര്‍മാനുമായ കെ. എന്‍. അനന്തകുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ പോലീസ് റിപ്പോര്‍ട്ട് ഇന്നലെ ചൊവ്വാഴ്ചയും ഹാജരാക്കിയില്ല.
ഫെബ്രുവരി 10 നും 13 നും 18 നും 27 നും മാര്‍ച്ച് 4 നും ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശത്തിനായി ഹര്‍ജി 6 ന് പരിഗണിക്കും. വ്യത്യസ്ത ഉത്തരവുകള്‍ ഒഴിവാക്കാന്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി സമാന ഹര്‍ജി തീര്‍പ്പാക്കിയ ഉത്തരവ് പരിശോധിക്കാനാണ് 6 ന് മാറ്റിയത്.
ഇതിനിടെ വാദം ബോധിപ്പിക്കാന്‍ അനന്തകുമാര്‍ കൂടുതല്‍ സമയം തേടി. 6 ന് റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. പി. അനില്‍കുമാറിന്റേതാണ് ഉത്തരവ്.
അതേസമയം അറസ്റ്റ് തടയാനായി ഇടക്കാല ഉത്തരവിടാന്‍ കോടതി വിസമ്മതിച്ചു. അതിനാല്‍ ക്രൈം ബ്രാഞ്ചിന് പ്രതിയുടെ അറസ്റ്റിന് തടസമില്ല.
കണ്ണൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, പോലീസ് സ്റ്റേഷന്റെ പേര് വയ്ക്കാതെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ , സംസ്ഥാന സര്‍ക്കാര്‍ എന്നിവരെ എതിര് കക്ഷിയാക്കിയാണ് മുന്‍കൂര്‍ ജാമ്യ അപേക്ഷ ഫയല്‍ ചെയ്തത്.
"
https://www.facebook.com/Malayalivartha

























