കണ്ണീര്‍ക്കാഴ്ചയായി... തിരുവനന്തപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഐടിഐ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.

കണ്ണീര്‍ക്കാഴ്ചയായി...തിരുവനന്തപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഐടിഐ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മേവര്‍ക്കല്‍ പ്ലാവിള വീട്ടില്‍ കെ അരുണ്‍ (20) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെ ആറ്റിങ്ങല്‍ ആലംകോട് ഹൈസ്കൂള്‍ ജംഗ്ഷന് സമീപമായിരുന്നു അപകടം സംഭവിച്ചത്. മേവര്ക്കലെ വീട്ടില്‍ നിന്നും വഞ്ചിയൂരിലേക്ക് പോകുവാനായി ബൈക്കില്‍ എത്തിയപ്പോള്‍, കിളിമാനൂര്‍ ഭാഗത്ത് നിന്ന് പച്ചക്കറിയുമായി വന്ന ലോറിയുമായി അരുണിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.
ലോറി ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടമുണ്ടാക്കിയതെന്നാണ് സൂചനകളുള്ളത്. ലോറിയുടെ പിന്നില്‍ തട്ടിയ രീതിയിലായിരുന്നു വാഹനമെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ അരുണിനെ ഉടന്‍ തന്നെ വലിയകുന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാല്‍ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് നഗരൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























