തിരുവനന്തപുരം തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ പ്രൈവറ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ പ്രൈവറ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. തമ്പാനൂര്‍ ഫ്ലൈ ഓവറില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് സൂചനകള്‍ . അപകടത്തിന്റെ കാരണം അറിവായിട്ടില്ല.
അതേസമയം മഞ്ചേശ്വരം വാമഞ്ചൂരില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കിഷന് കുമാര്‍(34), ജനാര്ദ്ദനന്(60), അരുണ്‍(35) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ണാടക ഉപ്പിനങ്ങാടി സ്വദേശി രത്തനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 10.45 ഓടെയാണ് അപകടമുണ്ടായത്. ചെക്ക് പോസ്റ്റിനു സമീപത്തുള്ള പാലത്തിന്റെ ഡിവൈഡറില്‍ കാര്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ മംഗല്പാടി ആശുപത്രിയിലേക്ക് മാറ്റി. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു
https://www.facebook.com/Malayalivartha

























