കൊടുംക്രൂരത... വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് 20കാരിയെ ക്രൂരമായി കൊലപ്പെടുത്തിയതിനുശേഷം ആത്മഹത്യ ചെയ്ത് യുവാവ്

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് 20കാരിയെ ക്രൂരമായി കൊലപ്പെടുത്തിയതിനുശേഷം ആത്മഹത്യ ചെയ്ത് യുവാവ്. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം നടന്നത്.ഐശ്വര്യ മഹേഷ് ലോഹര്‍ ആണ് കൊല്ലപ്പെട്ടത്.
ബെലഗാവി താലൂക്കിലെ യെല്ലൂര്‍ ഗ്രാമവാസിയായ പ്രശാന്ത് കുന്ദേകര് (29) ആണ് പ്രതി. ഐശ്വര്യ താമസിച്ചിരുന്നത് ബന്ധുവിന്റെ വീട്ടിലായിരുന്നു . ഇവിടെ വച്ചാണ് കൊല നടന്നത്. ഐശ്വര്യയും പ്രശാന്തും പ്രണയത്തിലായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു പ്രശാന്ത്. തന്നെ വിവാഹം കഴിക്കണമെന്ന് കഴിഞ്ഞ ഒരു വര്‍ഷമായി പ്രശാന്ത് യുവതിയോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് .
മകളെ വിവാഹം കഴിക്കണമെന്ന് പ്രശാന്ത് ഐശ്വര്യയുടെ അമ്മയോട് ആവശ്യപ്പെട്ടെങ്കിലും ആദ്യം സാമ്പത്തിക ഭദ്രതയുണ്ടാകട്ടെയെന്നായിരുന്നു പ്രതികരണം. ഇന്നലെ ഐശ്വര്യ താമസിക്കുന്ന വീട്ടിലെത്തിയ പ്രശാന്ത് തന്നെ വിവാഹം കഴിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ യുവതി നിരസിച്ചതോടെ കയ്യില്‍ കരുതിയിരുന്ന വിഷം ബലമായി യുവതിയെ കുടിപ്പിക്കാനായി ശ്രമിച്ചു.
യുവതി ചെറുത്തു നിന്നതോടെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം അവിടെവച്ചുതന്നെ പ്രശാന്തും സ്വയം കഴുത്തറുത്ത് മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha

























