'ഞാൻ ചാകും സാറെ' ജയിലിൽ അഫാന്റെ കൊല വിളി പണം വാങ്ങിയവരിൽ 'അയാളും' ദിവസം 10000 രൂപ.! ഷെമിയുടെ പൂതി

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ദിവസവും 10000 രൂപയോളം വിവിധ സാമ്പത്തിക ഇടപാടുകാർക്ക് നൽകേണ്ട വിധത്തിൽ കടക്കെണിയിലായിരുന്നു അഫാൻ എന്നാണ് കണ്ടെത്തൽ. പ്രതിദിന പിരിവ് അടിസ്ഥാനത്തിൽ ആയിരുന്നു വായ്പകളിൽ ഏറെയും. പാങ്ങോട് താമസിക്കുന്ന മുത്തശ്ശിയെ കൊലപ്പെടുത്തി തട്ടിയെടുത്ത് സ്വർണ്ണം പണയം വച്ചതിൽ 40,000 രൂപ കല്ലറയിലെ ക്യാഷ് ഡിപ്പോസിറ്റ് മെഷീനിൽ നിക്ഷേപിച്ച ശേഷമാണ് അഫാൻ പലർക്കും ഗൂഗിൾ പേ വഴി പണം അയച്ചതെന്നു കണ്ടെത്തി. പണം കൊടുത്തതിൽ മാണിക്കൽ പഞ്ചായത്തിലെ സഹകരണ സ്ഥാപനത്തിലെ പ്രതിദിന കളക്ഷൻ ഏജന്റും ഉൾപ്പെടുന്നു. കടബാധ്യത സംബന്ധിച്ച് അഫാന്റെ പിതാവും അഫാനും രണ്ട് മൊഴികൾ ആണ് പറയുന്നത്. അഫാന്റെ മൊഴിയും പിതാവ് അബ്ദുൽ റഹീം നൽകിയ വിവരങ്ങളും തമ്മിൽ ഉള്ള പൊരുത്തക്കേടിൽ ഇതുവരെയും ഒരു വ്യക്തത വരുത്താൻ പോലീസിന് സാധിച്ചിട്ടില്ല.
പ്രതി അഫാനെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. അഫാന് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയിലിലേക്കു മാറ്റിയത്. കഴിഞ്ഞ ഏഴു ദിവസമായി അഫാന്‍ ചികിത്സയിലായിരുന്നു. എട്ടാം ദിവസമാണ് ജയിലിലേക്കു മാറ്റുന്നത്. അഫാനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന വെഞ്ഞാറമൂട് പൊലീസും പാങ്ങോടു പൊലീസും ഇനി കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. അഫാനെ കസ്റ്റഡിയില്‍ എടുത്തു തെളിവെടുപ്പു നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്താല്‍ മാത്രമേ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിനു കാരണമെന്നാണ് അഫാന്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ആരൊക്കെയാണ് പണം നല്‍കിയത്. എന്തെക്കെ സാമ്പത്തിക ഇടപാടുകളാണ് കുടുംബം നടത്തിയത് തുടങ്ങിയ കാര്യങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ പ്രതി അഫാനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ ഇന്ന് പൊലീസ് കോടതിയെ സമീപിക്കും. പിതൃമാതാവ് സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസില്‍ പാങ്ങോട് പൊലീസാണ് നെയ്യാറ്റിന്‍കര കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കുക. കേസില്‍ പ്രതി 14 ദിവസത്തെ റിമാന്‍ഡിലാണ്. മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താനാണ് പൊലീസ് ആലോചിക്കുന്നത്. സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 3 കേസുകളില്‍ വെവ്വേറെ തെളിവെടുപ്പ് നടത്തണം. തെളിവെടുപ്പ് നടത്തുമ്പോള്‍ കനത്ത സുരക്ഷ ഒരുക്കേണ്ടതുണ്ട്. ഇതിന് കൂടുതല്‍ സമയം ആവശ്യമായി വരും. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും കസ്റ്റഡി അപേക്ഷ നല്‍കുക.
കുടുംബാംഗങ്ങളെയും പെണ്‍സുഹൃത്തിനെയും ആക്രമിച്ച ശേഷം ആത്മഹത്യചെയ്യാന്‍ അഫാന്‍ എലിവിഷം കഴിച്ചിരുന്നെന്ന് പോലീസിനോടു പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച അഫാനെ ജയിലിലേക്ക് മാറ്റാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞത് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മാറ്റിയില്ല. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ അഫാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ ജയിലിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.
ചൊവ്വാഴ്ച രണ്ടുമണിയോടെ ജയില്‍ വകുപ്പില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ ആശുപത്രിയിലേക്ക് എത്തുകയും ഡിസ്ചാര്‍ജ് സമ്മറി ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. മൂന്നിടങ്ങളിലായാണ് അഫാന്‍ അഞ്ച് കൊലപാതകങ്ങള്‍ നടത്തിയത്. അതിനാല്‍തന്നെ വിവിധ പോലീസ് സ്‌റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയിലെല്ലാം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























