ആലത്തൂരില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ചായക്കടയില്‍ ഇടിച്ചു കയറി ഗൃഹനാഥന് ദാരുണാന്ത്യം...

ആലത്തൂരില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ചായക്കടയില്‍ ഇടിച്ചു കയറി ഗൃഹനാഥന് ദാരുണാന്ത്യം. ആലത്തൂര്‍ തെന്നിലാപുരം കിഴക്കേത്തറ കണ്ണന് (58) ആണ് മരിച്ചത്.
ഇന്ന് രാവിലെ 7:15 നാണ് സംഭവം നടന്നത്. വെനിലാപുരം കിഴക്കേത്തറ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പെട്ടിക്കടയില്‍ ചായ കച്ചവടം നടത്തുന്ന ആളാണ് കണ്ണന്. ഇന്ന് കാലത്ത് ഇദ്ദേഹം പെട്ടിക്കടയ്ക്ക് മുന്പില് നില്ക്കുന്ന സമയത്താണ് അപകടം നടന്നത്. ആലത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കണ്ണനെ ഇടിച്ച ശേഷം പെട്ടിക്കടയും തകര്‍ന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ കണ്ണനെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമായത്.
"
https://www.facebook.com/Malayalivartha

























