വീണ്ടും കണ്ണൂർ ജയിൽ വിവാദങ്ങളിൽ.. ഷെറിന്റെ അക്രമം പരാതി നൽകാൻ എന്തുകൊണ്ട് വൈകി..ഇവളുള്ളിടത്ത് കഴിയില്ലെന്ന് ഷെറിന് നിര്‍ബന്ധം പിടിച്ചു.. പരാതി കൊടുത്ത് നിസാര വകുപ്പില്‍ കേസെടുത്ത് എല്ലാം രേഖയാക്കി..

വീണ്ടും കണ്ണൂർ ജയിൽ വിവാദങ്ങളിൽ പെടുകയാണ് . കാരണവര്‍ കേസ് പ്രതി ഷെറിനാണ് കണ്ണൂര്‍ വനിതാ ജയിലിനെ നിയന്ത്രിക്കുന്നതെന്ന സൂചനകളാണ് പലപ്പോഴും പുറത്തു വന്നിട്ടുള്ളത് . .കണ്ണൂര്‍ വനിതാ ജയിലിനുള്ളില്‍ ഷെറിന്റെ അക്രമം പോലീസിന് മുന്നില്‍ പരാതിയായി എത്തിയതിന് പിന്നില്‍ കാനേ സിംപേ ജൂലിയെ തിരുവനന്തപുരം ജയിലിലേക്ക് മാറ്റാനുള്ള തന്ത്രം. ജൂലിയെ കണ്ണൂരില്‍ നിന്നും മാറ്റിയേ മതിയാകൂവെന്ന നിര്‍ബന്ധം പിടിച്ചത് ഷെറിനാണ്. ഈ ആവശ്യം സാധ്യമാക്കാനാണ് ജൂലിയെ കൊണ്ട് പോലീസില്‍ പരാതി കൊടുത്തത്. ഇതോടെ ജയലിനുള്ളിലെ സംഘര്‍ഷം രേഖയായി.
പിന്നാലെ തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തു നൈജീരിയക്കാരിയെ. 24-ാം തീയതി രാവിലെയാണ് സംഘര്‍ഷമുണ്ടായത്. കാര്യമായൊന്നും സംഭവിക്കാത്തതു കൊണ്ടു തന്നെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍ ഇവളുള്ളിടത്ത് കഴിയില്ലെന്ന് ഷെറിന് നിര്‍ബന്ധം പിടിച്ചു. ഇതോടെയാണ് നൈജീരിയക്കാരിയെ കൊണ്ട് പരാതി കൊടുത്ത് നിസാര വകുപ്പില്‍ കേസെടുത്ത് എല്ലാം രേഖയാക്കിയത്. ഇതോടെ ജൂലിയെ ജയില്‍ മാറ്റുകയും ചെയ്തു. അക്രമം എല്ലാം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇതെല്ലാം മാധ്യമങ്ങളിലും എത്തിയത്. ഒന്നാം തീയതിയാണ് ഡ്രോണ്‍ ജയിലിന് മുകളിലൂടെ പറന്നത്. ഇതും വൈകിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതെല്ലാം കുറ്റവാളികളെ സംരക്ഷിക്കാനായിരുന്നു.
ജൂലിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തതെന്ന് എഫ് ഐ ആറില്‍ വ്യക്തമാണ്. ഷെറിന് കാരണവരും ഷബ്നയുമാണ് പ്രതികള്‍. ഷബ്ന റിമാന്‍ഡ് തടവുകാരിയാണ്. ഇവര്‍ 2022ലാണ് ജയിലില്‍ എത്തിയതെന്നാണ് സൂചന. 24ന് രാവിലെ 7.45ന് പൂഴാതി അംശം പള്ളിക്കുന്ന് വനിതാ ജയിലില്‍ വച്ച് പരാതിക്കാരി കുടിവെള്ളം എടുക്കാന്‍ പോകുന്ന സമയത്ത് ഒന്നാം പ്രതി പരാതിക്കിരെയ പിടിച്ചു തള്ളി. രണ്ടാം പ്രതി അസഭ്യ വര്‍ഷവുമായി നിനക്ക് കാണിച്ച് തരാം എന്നു പറഞ്ഞഥ് പരാതിക്കാരിയെ പുറത്തും നെഞ്ചിലും പിടിച്ചു തള്ളി. ഇതില്‍ നിസ്സാര പരിക്ക് പറ്റിയെന്നാണഅ എഫ് ഐ ആര് പറയുന്നത്. 26നാണ് വനിതാ ജയില്‍ സൂപ്രണ്ട് പരാതി അയച്ചു തന്നതെന്ന് എഫ് ഐ ആറില്‍ വ്യക്തമാണ്.
ഇതിനെ തുടര്‍ന്ന് നാലരയോടെ ജയിലിലെ വെല്‍ഫെയര്‍ ഓഫീസറുടെ മൊഴി രേഖപ്പെടുത്തി.അതിന് ശേഷമാണ് ബിഎന്‍എസിലെ വകുപ്പ് പ്രകാരം കേസെടുത്തത് എന്നാണഅ എഫ് ഐ ആര് പറയുന്നത്. മൊഴി അടക്കം ചെയ്താണ് എഫ് ഐ ആര് ഇട്ടത്. മലയാളത്തിലാണ് നൈജീരിയക്കാരിയെ ചീത്ത വിളിച്ചത്. ഈ തെറിയും കേരളത്തിലെ ജയില്‍ വാസത്തിനിടെ നൈജീരിയക്കാരി മനസ്സിലാക്കി എന്ന് വേണം മനസ്സിലാക്കാന്‍. വനിതാ എ എസ് ഐയാണ് ജയിലിലെത്തി മൊഴി എടുത്തത്. എന്തുകൊണ്ടാണ് പരാതിയിലെ കാലതാമസമെന്നത് ആര്‍ക്കും പിടികിട്ടാത്ത കാര്യമാണ്. സാധാരണ നിലയില്‍ അക്രമം കാട്ടുന്നവരെയാണ് ജയിലില്‍ നിന്നും മാറ്റാറുള്ളത്. ഇവിടെ ജൂലിയെയാണ് മാറ്റിയത്. ഇത് ഷെറിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന് വ്യക്തം.
https://www.facebook.com/Malayalivartha

























