അഫാനെ നിരീക്ഷിക്കാൻ 24 മണിക്കൂറും ജയിൽ ഉദ്യോഗസ്ഥർ; ഒപ്പം മറ്റൊരു തടവുകാരനും: ഉമ്മയ്ക്കും ജീവിക്കാൻ ആഗ്രഹമില്ല, താനും ജീവനൊടുക്കും...

വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലേക്ക് മാറ്റിയിരിക്കുകയാണ്. അഫാനെ നിരീക്ഷിക്കാൻ 24 മണിക്കൂറും ജയിൽ ഉദ്യോഗസ്ഥർ ഉണ്ട്. കൂടാതെ അഫാനൊപ്പം പോലീസിന്റെ വിശ്വസ്തനായ മറ്റൊരു തടവുകാരനുമുണ്ട്. താനും ജീവനൊടുക്കുമെന്ന് ജയിലെത്തിയ ശേഷം അഫാൻ ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക നിരീക്ഷണം. കടബാധ്യതയെ തുടർന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് ജയിൽ ഉദ്യോഗസ്ഥരോടും അഫാൻ പറഞ്ഞത്. ഇന്നലെയാണ് മെഡിക്കൽ കോളേജിൽ നിന്നും അഫാനെ ജയിലേക്ക് മാറ്റിയത്. അഫാനെ കസ്റ്റഡയിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ വെള്ളിയാഴ്ച വെഞ്ഞാറമൂട് പൊലീസ് കോടതിയിൽ നൽകും. ഇന്ന് അപേക്ഷ നൽകാനായിരുന്നു തീരുമാനമെങ്കിലും അഫാൻെറ ആരോഗ്യ-മാനസിക നില നോക്കിയ ശേഷം നൽകാമെന്ന് തീരുമാനിക്കുകയായിരുന്നു.
കടബാധ്യത മൂലമുള്ള ബന്ധുകളുടെ അധിക്ഷേപമാണ് കൂട്ടക്കൊലക്ക് കാരണമെന്ന് പ്രതി അഫാൻ ജയിൽ ഉദ്യോഗസ്ഥരോടാണ് പറഞ്ഞു. കൂട്ടക്കൊലയെ കുറിച്ച് അഫാൻ വിവരിച്ചു. മനുഷ്യനെ മൃഗീയമായി കൊലപ്പെടുത്തിയതിൻ്റെ പശ്ചാത്താപമൊന്നുമില്ലാതെയായിരുന്നു വിവരണം. ഉമ്മ മരിച്ചുവെന്ന് കരുതിയാണ് മറ്റുള്ളവരെ കൊന്നത്. ബന്ധുക്കൾ സ്ഥിരമായി ആക്ഷേപിച്ചു. കൊല്ലുന്നതിന്ന് മുമ്പ് കാമുകിയോടും അനുജനോടും കൊലപാതകങ്ങൾ ചെയ്തത് പറഞ്ഞിരുന്നുവെന്നും അഫാൻ പറഞ്ഞു. എന്നാൽ താനും മരിക്കുമെന്ന് അഫാൻ ഉദ്യോഗസ്ഥരോട് പറഞ്ഞതിനെ തുടർന്ന് അഫാനെ ജയിലിൽ പ്രത്യേക നിരീക്ഷണത്തിലാക്കി.
കൂട്ടക്കൊലയ്ക്കു കാരണം സാമ്പത്തിക പ്രതിസന്ധി തന്നെയെന്ന് ആവര്‍ത്തിക്കുകയാണ് പ്രതി അഫാന്‍. കടബാധ്യത മൂലമുള്ള ബന്ധുക്കളുടെ അധിക്ഷേപമാണ് കൂട്ടക്കൊലയ്ക്കു കാരണമെന്ന് അഫാന്‍ ജയില്‍ ഉദ്യോഗസ്ഥരോടു പറഞ്ഞു. അമ്മ മരിച്ചുവെന്ന് കരുതിയാണ് മറ്റുള്ളവരെ കൊന്നത്. ബന്ധുക്കള്‍ സ്ഥിരമായി ആക്ഷേപിച്ചിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കഴിഞ്ഞ ദിവസമാണ് അഫാനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്.
ജയിലില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്ന അഫാനെ ഉടന്‍ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങില്ലെന്നാണു സൂചന. ഇന്ന് നെടുമങ്ങാട് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ജയിലില്‍ അഫാന്റെ മാനസികാരോഗ്യ നില നിരീക്ഷിച്ച ശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം. അഫാനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമേ കുടുംബത്തിന്റെ കടബാധ്യതയുടെ വ്യാപ്തി സംബന്ധിച്ചും എന്താണ് കടത്തിനു കാരണമെന്നും വ്യക്തമാകുകയുള്ളു.
ആക്രമണത്തിനിടെ തല ഭിത്തിയിലിടിച്ചുവീണ് രക്തം വാർന്ന് അബോധാവസ്ഥയിലായ മാതാവ് ഷെമി മരിച്ചിട്ടുണ്ടാകാമെന്ന ചിന്തയിലാണ് അഫാൻ കൂട്ടക്കൊല നടത്തിയതെന്ന് അന്വേഷണസംഘം പറയുന്നു. ഷെമിയോട് 2000 രൂപ വേണമെന്ന അഫാന്റെ ആവശ്യമാണ് തർക്കത്തിലും ആക്രമണത്തിലും കലാശിച്ചത്. കൊലപാതകത്തിന്റെ തലേദിവസവും പണമാവശ്യപ്പെട്ട് വീട്ടിൽ തർക്കങ്ങളുണ്ടായിരുന്നു. ഷെമി മരിച്ചിട്ടുണ്ടാകാമെന്നു കരുതിയാണ് ബാക്കിയുള്ളവരെക്കൂടി കൊല്ലാമെന്ന ചിന്തയിലെത്തിയത്. ഒറ്റയടിക്കുതന്നെ ജീവനെടുക്കുകയെന്ന ചിന്തയാകും ആയുധം ചുറ്റികയാക്കാൻ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
വെഞ്ഞാറമൂട് ബസ്‌സ്റ്റാൻഡിലേക്കു കയറുന്ന ഭാഗത്തെ കടയിൽനിന്നാണ് ചുറ്റിക വാങ്ങിയത്. അഫാന്റെ മൊബൈൽ ഫോൺ ഇതുവരെയും അന്വേഷണസംഘം വിശദമായി പരിശോധിച്ചിട്ടില്ല. പ്രാഥമികപരിശോധന മാത്രമാണ് നടത്തിയത്. ഗൂഗിൾ ഹിസ്റ്ററി ഡിലീറ്റ് ചെയ്ത നിലയിലാണ്. അന്വേഷണോദ്യോഗസ്ഥന്റെ കസ്റ്റഡിയിലുള്ള മൊബൈൽ ഫോൺ സൈബർ സെല്ലിനു നൽകിയിട്ടില്ല. കസ്റ്റഡിയിൽ വാങ്ങുന്ന അഫാന്റെ തെളിവെടുപ്പിനു ശേഷമേ കാര്യങ്ങൾക്കു വ്യക്തത വരികയുള്ളൂവെന്ന് വെഞ്ഞാറമൂട് എസ്.എച്ച്.ഒ. അനൂപ് കൃഷ്ണ പറഞ്ഞു.
അഫാന്‍ പറഞ്ഞത് കേട്ട് ഞെട്ടിയ ജയില്‍ ഉദ്യോഗസ്ഥര്‍ ഈ സാഹചര്യത്തില്‍ അഫാന് പ്രത്യേക സുരക്ഷാ സംവിധാനമൊരുക്കിരിക്കുകയാണ്. 24 മണിക്കൂറും അഫാനെ നിരീക്ഷിക്കും. അഫാനൊപ്പമുള്ള തടവു പുള്ളിയ്ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്തും ചെയ്യുന്ന മാനസികാവസ്ഥയിലാണ് അഫാന്‍ എന്ന് ജയില്‍ അധികൃതര്‍ തിരിച്ചറിയുന്നുണ്ട്. ആറുമണിക്കൂറിനുള്ളിലാണ് അഞ്ച് പേരെ അഫാന്‍ കൊന്നുതള്ളിയത്. 100 കിലോമീറ്ററുകള്‍ സഞ്ചരിച്ചായിരുന്നു ക്രൂരകൃത്യം. ഇതിലൊന്നും ഒരിക്കല്‍ പോലും പ്രതി പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വല്ലാത്ത മാനസികാവസ്ഥയിലാണ് ഈ 23കാരന്‍.
അതുകൊണ്ട് തന്നെ അഫാന്റെ ആത്മഹത്യാ ഭീഷണിയേയും ജയില്‍ അധികൃതര്‍ ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. അമ്മ മരിച്ചില്ലെന്നും ജീവനോടെയുണ്ടെന്ന് രണ്ട് ദിവസം മുന്‍പാണ് താന്‍ അറിഞ്ഞതെന്നും അഫാന്‍ അവകാശപ്പെടുന്നു. അമ്മ മരിക്കാത്തതില്‍ സങ്കടമുണ്ടെന്നും അമ്മയ്ക്കും മരിക്കാനാണ് ഇഷ്ടമെന്നും താനും മരിക്കുമെന്നും അഫാന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























