അഫാനെ സെല്ലിലിട്ട് മെരുക്കാന്‍ പോലീസ്;അഫ്‌സാനെ കാണണമെന്ന് ബഹളംവെച്ച് ഷെമീന

മൊഴികള്‍ മാറ്റിപ്പറഞ്ഞും മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് വരുത്താനും നാടകം കളിച്ച് പോലീസിന്റെ ക്ഷമ പരീക്ഷിക്കുകയാണ് അഫാന്‍. മൂന്നാം മുറ പ്രയോഗം പുറത്തെടുക്കാന്‍ പോലീസിന് വകുപ്പില്ലാത്തത് കൊണ്ടും കസ്റ്റഡിയില്‍ വിലസുകയാണ് അഫാന്‍. എന്നാല്‍ അങ്ങനെ വിടാന്‍ പോലീസും ഒരുക്കമല്ല. അഫാന്‍ അറിയാതെ തന്നെ അഫാന്‍ വാ തുറക്കും അതിനുള്ള പണികള്‍ പയറ്റി തുടങ്ങിയിട്ടുണ്ട് പോലീസ്. അഫാനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലേക്ക് മാറ്റിയിരിക്കുകയാണ്. അഫാനൊപ്പം പാര്‍പ്പിച്ചിരിക്കുന്ന തടവുകാരന്‍ പോലീസിന്റെ ചാരനെന്ന വിവരങ്ങളാണ് പുറത്തേക്ക് വന്നിരിക്കുന്നത്. ഇയാളെക്കൊണ്ട് അഫാന്റെ ഓരോ നീക്കവും നിരീക്ഷിക്കാനും പലതും ചോദിച്ചറിയാനുമാണ് പോലീസിന്റെ ഏറ്റവും പുതിയ നീക്കം.
ദയയുള്ളവന്‍ ഭക്തന്‍ എന്നെല്ലാമാണ് അഫാന്‍ എന്ന അറബിവാക്കിന്റെ അര്‍ത്ഥം. പക്ഷെ ആ പേര് ഇപ്പോള്‍ കേരളത്തിന് ദയയില്ലായ്മയുടെ പര്യായമാണ്. അഫാന്‍ പഠിച്ചകള്ളനാണ്, ആരോടും മിണ്ടാത്ത പാവത്താനെന്ന ഇമേജ് നാട്ടില്‍ അവന്‍ ഉണ്ടാക്കിയെടുത്തു. പക്ഷെ പക്കാ ക്രിമിനല്‍ മൈന്റും. കക്കാന്‍ മാത്രമല്ല നിക്കാനും അറിയാമെന്ന് പറഞ്ഞില്ലേ ആ ജനുസാണ് അഫാന്‍. ഞാന്‍ ചാകും സാറെയെന്ന് ജയിലിലെ പോലീസുകാരോട് ഭീഷണി മുഴക്കിയിട്ടുണ്ട് അഫാന്‍. ഒന്നുകില്‍ അത് ഭയപ്പെടുത്താന്‍ വേണ്ടി അല്ലെങ്കില്‍ അവന്‍ കണക്ക് കൂട്ടുന്നത് മറ്റെന്തൊക്കെയോ ആണ്. ഇതിന് മുന്‍പ് വീട്ടുകാരേയും ഭയപ്പെടുത്തി നിര്‍ത്തിയിരുന്നത് ആത്മഹത്യ ചെയ്യും എന്നുപറഞ്ഞാണ്. ഇവിടെ ശ്രദ്ധിച്ചാല്‍ മറ്റൊരു കാര്യം ബോധ്യപ്പെടും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തൂങ്ങിച്ചാകാനും കെട്ടിടത്തിന് മുകളില്‍ നിന്ന് എടുത്ത് ചാടുമെന്നും പിന്നീട് എലിവിഷം കഴിച്ചും ആത്മഹത്യാസ്രമം നടത്തിയിരുന്നു. എന്നാല്‍ അപ്പോഴൊന്നും ജീവന്‍ അപായപ്പെടുന്ന തരത്തിലേക്ക് അനിഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതായത് ആത്മഹത്യാശ്രമം നടത്തുമ്പോഴും ജീവന് ആപത്ത് സംഭവിക്കാതിരിക്കാന്‍ അഫാന്‍ ജാഗ്രത പുലര്‍ത്തിയെന്നുവേണം മനസിലാക്കാന്‍. ഈ ആത്മഹത്യാ നാടകം സ്ഥിരം ഏര്‍പ്പാടാണ്. ചാകാന്‍ വേണ്ടി തുനിഞ്ഞിറങ്ങുന്ന ഒരുത്തന്‍ ചെയ്യുന്ന രീതികളല്ലാ അഫാന്‍ പിന്തുടര്‍ന്നിരുന്നത്. ആത്മഹത്യ ചെയ്യുമെന്നുള്ളത് വിരട്ട് മാത്രമാണ്.
അഫാന്‍ വലിയ തലവേദന ആയി മാറിയിരിക്കുകയാണ് പോലീസിന്. എങ്ങനെയെങ്കിലും അഫാനെക്കൊണ്ട് സത്യങ്ങള്‍ പറയിക്കണം. ഇപ്പോള്‍ ഇയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ഒരേ സ്‌റ്റേറ്റ്‌മെന്റ് തന്നെയാണ്. വാപ്പയുടെ കടമാണ് കുടുംബം തകര്‍ത്തത്. റഹിം തെളിവ് നിരത്തി പറയുന്നു ഇതെന്റെ കടമല്ലെന്ന്. ഭീഷണിപ്പെടുത്തിയോ വിരട്ടുകയോ ചെയ്താല്‍ അഫാന്‍ ശബ്ദിക്കില്ല. പോലീസ് ക്ഷമയോടെ കാത്തിരിക്കേണ്ടി വരും. അതിന് വേണ്ടിയാണ് പോലീസ് തങ്ങളുടെ ചാരനെ തന്നെ അഫാനൊപ്പം പാര്‍പ്പിച്ചിരിക്കുന്നത്.
ഇതിനിടെ അഫ്‌സാനെ കാണമെന്ന് വാശിപിടിക്കുകയാണ് ആശുപത്രി കിടക്കയിലുള്ള ഷെമീന. മകന് ഒന്നും സംഭവിച്ചിട്ടില്ലല്ലോ അവന് മുറിവുകളൊന്നും ഇല്ലല്ലോയെന്ന് കാണാന്‍ വരുന്നവരോടൊക്കെ ഷെമീന ആവര്‍ത്തിക്കുന്നത്. അഫ്‌സാന് എന്തെങ്കിലും പറ്റിയിട്ടുണ്ടോയെന്ന് അവര്‍ ഭയക്കുന്നുണ്ട്. എല്ലാവരും കാണാന്‍ വന്നിട്ടും എന്തുകൊണ്ട് അഫ്‌സാനെ കൊണ്ട് കാണിക്കുന്നില്ലെന്ന് റഹിമിനോട് അവര്‍ത്തിക്കുകയാണ് ഷെമി. സ്‌കൂളില്‍ പോയിട്ട് അവന്‍ വീട്ടിലേക്കാണ് വന്നിട്ടുളളതെന്ന് അവര്‍ക്കറിയാം പിന്നീട് അഫ്‌സാനെ കുറിച്ചൊന്നും അറിയാതെ ഗുരുതരാവസ്ഥയിലാരുന്നല്ലോ ഷെമി. ബോധം മറയുമ്പോഴും ഞാന്‍ ഉമ്മുമ്മയേയും ലത്തീപിനേയും സാജിതയേയും കൊന്നുവെന്ന് അഫാന്‍ പറയുന്നതാണ് അവരുടെ ഓര്‍മ്മയിലുള്ളത്. അഫ്‌സാന്‍ വീട്ടിലേക്ക് വന്നപ്പോള്‍ അഫാന്‍ അവിടെ ഉണ്ടെന്നും ഇളയവനോട് അഫാന്‍ ക്രൂരത കാട്ടിയോ എന്ന ഭയം ഇപ്പോള്‍ അവരുടെ ഉള്ളിലുണ്ട്. ആദ്യദിവസം അഫാനേയും ചോദിച്ച ഷെമി പിന്നീട് ആവര്‍ത്തിച്ച് ചോദിച്ചുകൊണ്ടിരിക്കുന്നത് അഫ്‌സാനെക്കുറിച്ചാണ്.
ജയിലില്‍ അഫാനെ നിരീക്ഷിക്കാന്‍ 24 മണിക്കൂറും ജയില്‍ ഉദ്യോഗസ്ഥരുമുണ്ട്. താനും ജീവനൊടുക്കുമെന്ന് അഫാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് സുരക്ഷ. മാത്രമല്ല കൂടെയുള്ള തടവുകാരനെ അഫാന്‍ കൈവെക്കുമോയെന്ന ഭയവും അധികൃതര്‍ക്കുണ്ട്. സെല്ലിന്റെ മുക്കും മൂലയും ക്ലീനാക്കിയാണ് അഫാനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒതു തുരുമ്പോ മൊട്ട്‌സൂചിയോ പോലും ഇല്ലായെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ജയില്‍ അധികൃതരോട് ഏറെ അടുപ്പത്തോട് അഫാന്‍ സംസാരിക്കുണ്ട്. കടബാധ്യത മൂലമുള്ള ബന്ധുകളുടെ അധിക്ഷേപമാണ് കൂട്ടക്കൊലക്ക് കാരണമെന്ന് പ്രതി അഫാന്‍ ജയില്‍ ഉദ്യോഗസ്ഥരോടാണ് പറഞ്ഞു. കൂട്ടക്കൊലയെ കുറിച്ച് അഫാന്‍ വിവരിച്ചു. മനുഷ്യനെ മൃഗീയമായി കൊലപ്പെടുത്തിയതിന്റെ പശ്ചാത്താപമൊന്നുമില്ലാതെയായിരുന്നു വിവരണം. അമ്മ മരിച്ചുവെന്ന് കരുതിയാണ് മറ്റുള്ളവരെ കൊന്നത്.
പ്രതി അഫാന്റെയും ഷെമിയുടെയും ഫോണിലെയും ടാബിലെയും വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പൊലീസ് ശ്രമം തുടങ്ങി. ചുറ്റിക ഉപയോഗിച്ച് തലയോട്ടി അടിച്ചുതകര്‍ത്തുള്ള ആസൂത്രിത കൊലപാതകങ്ങള്‍ ഇന്റര്‍നെറ്റിലൂടെ മനസ്സിലാക്കിയതാണോയെന്നും അറിയേണ്ടതുണ്ട്. ഇന്റര്‍നെറ്റിലെ സെര്‍ച്ച് വിവരങ്ങള്‍ നല്‍കാന്‍ ഗൂഗിളിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് ലഭ്യമാകും. അഫാന്റെ ഫോണില്‍നിന്ന് സംശയാസ്പദമായി മറ്റാരെയും വിളിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.
അധികമാരോടും മിണ്ടാത്ത ഒരു പാവം കുട്ടി' ഇരുപത്തിമൂന്നുകാരന്‍ അഫാനെപ്പറ്റി നാട്ടുകാരില്‍ ചിലരെങ്കിലും പറഞ്ഞത് ഇതാണ്. എന്നാല്‍ ഏറ്റവും പ്രിയപ്പെട്ടവരുടെ കരച്ചിലോ, അവരുടെ ചോരയിലോ ഒന്നും ഒരു വികാരവും തോന്നാതിരുന്ന അഫാന്റെ മനസ്സ് അത്ര നിഷ്‌കളങ്കമല്ല. ഒരു കുറ്റകൃത്യം ചെയ്തുകഴിഞ്ഞാല്‍, ആ സംഭവം പുറത്തറിഞ്ഞു കാണുമോ, ആരെങ്കിലും തന്നെ പിന്തുടരുന്നുണ്ടോ തുടങ്ങിയ ചിന്തകളാല്‍ മനസ്സ് അസ്വസ്ഥമാകേണ്ടതിനു പകരം എങ്ങനെ ശാന്തനായി പൊലീസ് സ്റ്റേഷനിലേക്കു ചെന്നുകയറാന്‍ അഫാന് സാധിച്ചുവെങ്കില്‍ അത് പക്കാ ക്രിമിനല്‍ മനസുള്ള ഒരാളുടെ ചങ്കുറപ്പ് തന്നെയാണ്. കുട്ടി കുറ്റവാളികളില്‍ ഇത്തരക്കാരെ സമൂഹം ഭയക്കണം.
https://www.facebook.com/Malayalivartha

























