കാക്കനാട് ലഹരി വില്പനയ്ക്കിടെ 17 കാരന് ഉള്‍പ്പടെ മൂന്ന് പേര് പിടിയില്‍

കാക്കനാട് ലഹരി വില്പനയ്ക്കിടെ 17 കാരന് ഉള്‍പ്പടെ മൂന്ന് പേര് പൊലീസ് പിടിയില്‍. കാക്കനാട് അളകാപുരി ഹോട്ടലിന്റെ എതിര്‍വശത്ത് നിന്നാണ് മൂന്നു പേരെ പൊലീസ് പിടികൂടിയത്. വൈറ്റില സ്വദേശി നിവേദ, അത്താണി സ്വദേശി റിബിന്, പ്രായപൂര്‍ത്തിയാക്കത്ത 17 കാരന് എന്നിവരെയാണ് പിടികൂടിയത്.
ബൈക്കിലെത്തി എംഡിഎംഎ വില്ക്കാന് നില്‍ക്കുമ്പോഴാണ് മഫ്തിയിലെത്തിയ പൊലീസ് ഇവരെ പിടികൂടുന്നത്. ഈ പ്രദേശത്ത് സ്ഥിരമായി ലഹരി വില്‍ക്കുന്നവരാണ് പ്രതികള്‍. ഇവരെ സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ് പൊലീസ്.
https://www.facebook.com/Malayalivartha

























