Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

കുട്ടിയാനയുടെ വേര്‍പാടില്‍ വേദന... മയക്കുവെടി വച്ച് പിടികൂടിയ മൃഗങ്ങള്‍ മിക്കവയും ചാകുന്നതില്‍ ദുരൂഹത; കണ്ണൂരില്‍ മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു; അന്നനാളത്തിന് ഉള്‍പ്പെടെ ഗുരുതര പരിക്ക്

06 MARCH 2025 08:59 AM IST
മലയാളി വാര്‍ത്ത

More Stories...

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

അടുത്ത നാളായി കേരളത്തില്‍ മയക്കുവെടി വച്ച് പിടികൂടിയ മൃഗങ്ങള്‍ മിക്കവയും ചാകുന്നതായാണ് കാണുന്നത്. തിരുവനന്തപുരത്ത് കിണറ്റില്‍ വീണ കരടിയെ മയക്ക് വെടിവച്ച് കരയിലെത്തിക്കാന്‍ ശ്രമിച്ചത് നമ്മള്‍ ലൈവായി കണ്ടതാണ്. അവസാനം കരടി ചത്തു. അതിന് ശേഷം എത്രയെത്ര മൃഗങ്ങളെ വനം വകുപ്പ് മയക്ക് വെടി വച്ചു. അതില്‍ പലതും ചത്തു. കഴിഞ്ഞയാഴ്ച മസ്തകത്തില്‍ പരിക്കേറ്റ് ആനയെ ശുശ്രൂഷിക്കാന്‍ മയക്കു വെടി വച്ച് പിടിച്ചതാണ്. അതും ചത്തു. മയക്കുവെടി വച്ച് പിടികൂടാതിരുന്നെങ്കില്‍ കുറേ നാള്‍ കൂടി ആ ആന ജീവിച്ചേനെ എന്നാണ് മൃഗ സ്‌നേഹികള്‍ പറയുന്നത്.

ഏറ്റവും അവസാനമായി കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ഒമ്പത് മണിയോടെയാണ് ആന ചരിഞ്ഞത്. ജനവാസ മേഖലയിലിറങ്ങിയ കുട്ടിയാനയെ വൈകിട്ട് വെറ്റിനറി ഡോക്ടര്‍ അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് മയക്കുവെടി വെച്ച് പിടികൂടിയത്. ആനയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ആന പന്നിപ്പടക്കം കടിച്ചതാണ് മുറിവിന് കാരണമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. ആനയുടെ അന്നനാളത്തിന് ഉള്‍പ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. തീറ്റയോ വെള്ളമോ എടുക്കാന്‍ ആവാത്ത സ്ഥിതിയായിരുന്നു. പടക്കം പൊട്ടിയതിന്റെ ആഘാതത്തില്‍ പല്ലും നാക്കും ഉള്‍പ്പെടെ തകര്‍ന്നിരുന്നു. സംഭവത്തില്‍ കൊട്ടിയൂര്‍ റേഞ്ചില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. സിസിഎഫാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കണ്ണൂര്‍ ഡിഎഫ്ഒ സംഘത്തലവന്‍. 11 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാക്കി രണ്ട് മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

കാട്ടില്‍ മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുമ്പോള്‍ നാട്ടില്‍ ഉത്സവവും ചൂടും കൂടിയതോടെ നാട്ടിലെ ആനകളും ഇളകി തുടങ്ങി. എറണാകുളം തോപ്പുംപടിക്കടുത്ത് ക്ഷേത്രേത്സവത്തിനായി എത്തിച്ച ആന ഇടഞ്ഞു. ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനായി എത്തിച്ച കൂട്ടോളി മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്. മൂന്ന് കാറുകളും ബൈക്കുകളുമടക്കം ഒട്ടേറെ വാഹനങ്ങള്‍ തകര്‍ത്തു. ആളുകള്‍ക്ക് പരിക്കേറ്റിട്ടില്ല. ആന ഇടഞ്ഞതിന്റെ കാരണം വ്യക്തമല്ല.

ക്ഷേത്രത്തിന് സമീപത്തെ മൈതാനത്താണ് ആന ഉണ്ടായിരുന്നത്. ഏതാനും പേര്‍ മാത്രമാണ് ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നത്. അതിനാല്‍ വലിയ അപകടം ഒഴിവായി. അതേസമയം, ആനയെ കഴിഞ്ഞ ദിവസങ്ങളില്‍ മറ്റേതെങ്കിലും പരിപാടികളില്‍ പങ്കെടുപ്പിച്ചിരുന്നോ, മാനദണ്ഡങ്ങള്‍ പാലിച്ചാണോ എഴുന്നള്ളിപ്പിന് എത്തിച്ചത് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമല്ല. രണ്ട് മണിക്കൂറിലേറെ നീണ്ട ദൗത്യത്തിനൊടുവില്‍ ആനയെ തളച്ചു.

കാറുകളും വാനുകളും ആനയെ തൃശൂരില്‍ നിന്നെത്തിച്ച ലോറിയും പത്തോളം ബൈക്കുകളും തകര്‍ത്ത ആനയെ വൈകിട്ട് ഏഴേകാലോടെയാണ് തളയ്ക്കാനായത്.

തൃശൂരില്‍ നിന്ന് എത്തിച്ച ആനയെ ഇടക്കൊച്ചി ജ്ഞാനോദയം സഭ ക്ഷേത്രത്തിലാണു കുളിപ്പിക്കാനായി കൊണ്ടു വന്നത്. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ആറാട്ട് എഴുന്നള്ളിപ്പിനു തയാറെടുക്കാനായിരുന്നു ഇത്. എന്നാല്‍ ഈ സമയത്ത് ആന ഇടയുകയായിരുന്നു. തുടര്‍ന്ന് കുറേ ദൂരം ഓടിയ ശേഷം ക്ഷേത്ര വളപ്പിലേക്ക് കടന്ന ആന അവിടെ തന്നെ ഏറെ നേരം തുടര്‍ന്നു. ഇതിനിടെയാണ് സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തകര്‍ത്തത്. പൊലീസും എലഫന്റ് സ്‌ക്വാഡും ഏറെ ശ്രമം നടത്തിയെങ്കിലും ഏറെ നേരത്തേക്ക് ആനയെ തളയ്ക്കാനായില്ല.

ക്ഷേത്രത്തിനു മുന്നിലുള്ള മൈതാനത്ത് നാശം വിതച്ച് മുന്നേറിയ ആന അല്‍പ്പം ശാന്തനായതോടെ ഒരു കാലില്‍ വടം കെട്ടാന്‍ പാപ്പാന്മാര്‍ക്കായി. ഇതോടെ ആന ഓട്ടം നിര്‍ത്തിയെങ്കിലും പാപ്പാന്മാരെ അടുപ്പിക്കാന്‍ കൂട്ടാക്കിയില്ല. നേരം സന്ധ്യയാവുകയും ചെയ്തതോടെ പരിഭ്രാന്തി വര്‍ധിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അഭിലാഷ് ജില്ലാ കലക്ടറെ ബന്ധപ്പെട്ട് വിവരമറിയിച്ചു. ഇരുട്ട് കൂടിയതോടെ ആനയെ തളയ്ക്കണമെങ്കില്‍ മയക്കുവെടി വയ്‌ക്കേണ്ടി വരുമെന്ന ചര്‍ച്ചകള്‍ മുറുകുന്നതിനിടെ ആന ശാന്തനാവുകയും തളയ്ക്കുകയുമായിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (57 minutes ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (1 hour ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (1 hour ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (1 hour ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (2 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (3 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (3 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (4 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (5 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (5 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (5 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (5 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (5 hours ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (5 hours ago)

Malayali Vartha Recommends