പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ബീഹാര്‍ വിദ്യാര്‍ത്ഥി സത്നാം സിങ് കൊലക്കേസ്...മൃതശരീരത്തിലെ പരിക്കുകള്‍ സ്വാഭാവികമായി ഉണ്ടാകുന്നതല്ലെന്നും കേബിള്‍, വടി, എന്നിവ കൊണ്ട് അടിച്ചാല്‍ ഉണ്ടാകുന്നതാണെന്നും 11-ാം സാക്ഷിയായ ഡോക്ടറുടെ നിര്‍ണ്ണായക മൊഴി

പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ബീഹാര്‍ ഗയ എം ബി എ വിദ്യാര്‍ത്ഥി സത്നാം സിംഗ് മാന്‍ (23) കൊലക്കേസില്‍ നിര്‍ണ്ണായക മൊഴി വിചാരണക്കോടതി മുമ്പാകെയെത്തി. മൃതശരീരത്തിലെ പരിക്കുകള്‍ സ്വാഭാവികമായി ഉണ്ടാകുന്നതല്ലെന്നും കേബിള്‍, വടി, എന്നിവ കൊണ്ട് അടിച്ചാല്‍ ഉണ്ടാകാവുന്നതാണെന്നും 4-ാം സാക്ഷിയായ ഡോക്ടര്‍ മൊഴി നല്കി. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. വിഷ്ണുവാണ് പ്രതികളെ വിചാരണ ചെയ്യുന്നത്.
സത്നത്തിന്റെ മൃതദേഹത്തിലെ പരിക്കുകള്‍ കണ്ട് രേഖപ്പെടുത്തിയ പരിക്ക് സര്‍ട്ടിഫിക്കറ്റ് ഉദ്ധരിച്ചുള്ള ഡോക്ടറുടെ സാക്ഷി മൊഴി പ്രകാരം വൂണ്ട് സര്‍ട്ടിഫിക്ക് കോടതി തെളിവില്‍ സ്വീകരിച്ചു. 7 സാക്ഷികളുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. 8 പ്രാമാണിക രേഖകള്‍ അക്കമിട്ട് കോടതി രേഖകളാക്കി. അതേ സമയം കോടതിയില്‍ ഹാജരാകാത്ത 11 സാക്ഷികള്‍ക്ക് എതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
https://www.facebook.com/Malayalivartha

























